Kerala Gold Rate: പിടിക്കിട്ടാതെ സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ വിലവിവരം

Kerala Gold Rate Daily Update: ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 73,120 രൂപയാണ്. 520 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 72600 രൂപയായിരുന്നു സ്വർണവില. ആഭരണപ്രേമികൾക്ക് നിരാശ നൽകികൊണ്ടാണ് രണ്ട് ദിവസമായി തുടർച്ചയായി വില വർദ്ധനവ് രേഖപ്പെടുത്തുന്നത്.

Kerala Gold Rate: പിടിക്കിട്ടാതെ സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ വിലവിവരം

Kerala Gold Rate

Updated On: 

12 Jul 2025 09:53 AM

തിരുവനന്തപുരം: പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ച് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില വിപണി കൈയ്യടക്കിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 73,120 രൂപയാണ്. 520 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 72600 രൂപയായിരുന്നു സ്വർണവില. ആഭരണപ്രേമികൾക്ക് നിരാശ നൽകികൊണ്ടാണ് രണ്ട് ദിവസമായി തുടർച്ചയായി വില വർദ്ധനവ് രേഖപ്പെടുത്തുന്നത്.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് 65 രൂപ കൂടി 9140 രൂപയിൽ എത്തിനിൽക്കുകയാണ്. 9075 രൂപയാണ് ഇന്നലത്തെ നിരക്ക്. ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ഒമ്പതിനാണ്. അന്ന് 72,000 രൂപയായിരുന്നു ഒരു പവൻ്റെ വില. പിന്നീടങ്ങോട് തുടർച്ചയായി വർദ്ധനവാണ് രേഖപ്പെടുത്തിയത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളാണ് ഇപ്പോഴത്തെ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വിദ​ഗ്ധർ പയുന്നത്. താരിഫുമായി ബന്ധപ്പെട്ട് യുഎസ് വിവിധ രാജ്യങ്ങളുമായി തുടരുന്ന പോരാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ചുങ്കപ്പോര് കടുക്കുന്നതിനൊപ്പം, ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധതയും യുഎസ് അറിയിച്ചത് ആശ്വാസകരമാണ്.

വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. അമേരിക്കന്‍ പണപ്പെരുപ്പം, യുഎസ് ചുങ്കപ്പോര്, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വില, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം സ്വര്‍ണനിരക്കില്‍ വലിയ ഉലച്ചിൽ ഉണ്ടാകാനുള്ള ഘടകങ്ങളാണ്.

 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും