AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: 95,000ത്തില്‍ തൊട്ടു തൊട്ടില്ല; ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

Octboer 15 Wednesday Afternoon Gold Rate: രാവിലെ ഉയര്‍ന്നതിനേക്കാള്‍ തുക ഉയര്‍ന്നുകൊണ്ടാണ് ഇന്ന് ഒക്ടോബര്‍ 15 ബുധനാഴ്ച, ഉച്ചയ്ക്ക് ശേഷമുള്ള വിലയെത്തിയത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ സ്വര്‍ണം 1 ലക്ഷം രൂപ കടക്കും.

Kerala Gold Rate: 95,000ത്തില്‍ തൊട്ടു തൊട്ടില്ല; ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Updated On: 15 Oct 2025 16:01 PM

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കേരളത്തില്‍ രണ്ട് തവണ വീതമാണ് സ്വര്‍ണവില മാറുന്നത്. രാവിലെ വന്നത് വെറും സാമ്പിള്‍ എന്ന മട്ടിലാണ് ഒക്ടോബര്‍ 15 ബുധനാഴ്ച, ഉച്ചയ്ക്ക് ശേഷമുള്ള വിലയെത്തിയത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ സ്വര്‍ണം 1 ലക്ഷം രൂപ കടക്കും.

94,920 രൂപയിലേക്കാണ് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുതിച്ചത്. ഒരു ഗ്രാമിന് 11,865 രൂപയാണ് വില. ഇന്ന് രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,815 രൂപയും പവന് 94,520 രൂപയുമായിരുന്നു നിരക്ക്. 400 രൂപയുടെ വര്‍ധനവാണ് ഉച്ചയായപ്പോഴേക്ക് സംഭവിച്ചത്.

ഒക്ടോബര്‍ 14ന് മൂന്ന് തവണയാണ് സ്വര്‍ണവില മാറിയത്. രാവിലെ അത്യുന്നതങ്ങളിലേക്ക് കുതിച്ച സ്വര്‍ണം ഉച്ചയ്ക്ക് ചെറിയ കുറവ് വരുത്തിയെങ്കിലും വൈകുന്നേരത്തോടെ വീണ്ടും പറന്നു. ഈ മാസം എട്ടിനാണ് ആദ്യമായി സ്വര്‍ണവില 90,000 പിന്നിട്ടത്. എന്നാല്‍ നിലവില്‍ 80 രൂപയുടെ വ്യത്യാസത്തിലാണ് 95,000 വുമായി സ്വര്‍ണത്തിനുള്ളത്.

രാജ്യാന്തര വിപണിയില്‍ നടത്തുന്ന വന്‍ കുതിപ്പാണ് കേരളത്തിലും വില വര്‍ധനവിന് ആവേശം പകരുന്നത്. ഔണ്‍സിന് 4,135 ഡോളറില്‍ നിന്ന് 4,190.36 എന്ന റെക്കോര്‍ഡ് ഉയരത്തിലേക്കാണ് സ്വര്‍ണം ഇന്ന് രാവിലെ കടന്നത്. ഡോളറിനെ തടയിട്ട് രൂപ കുതിച്ചാണ് രാവിലെ വില അല്‍പമെങ്കിലും പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. ഡോളറിനെതിരെ രൂപ 54 പൈസ ഉയര്‍ന്ന് 88.26ലാണ് വ്യാപാരം ആരംഭിച്ചത്.

എന്നാല്‍ സ്വര്‍ണത്തിന്റെ പവന്‍ നിരക്ക് മാത്രം നല്‍കിയാല്‍ ആഭരണം ലഭിക്കുകയില്ല. അതിന് മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, മൂന്ന് മുതല്‍ 35 ശതമാനം വരെ പണികൂലി എന്നിങ്ങനെയും നല്‍കണം. ഇതെല്ലാം കൂടി നല്‍കുമ്പോള്‍ എങ്ങനെ പോയാലും ഒരു പവന്‍ സ്വര്‍ണം ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കണം.

Also Read: Kerala Gold Rate: കൂടി കൂടി ഇതെങ്ങോട്ടാ? പൊന്നിന് ഇന്നും വല്ല്യ ഡിമാന്റാ…! നിരക്ക് അറിയാം

ദീപാവലി കലക്കും

ഇങ്ങനെ പോയാല്‍ വൈകാതെ സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പോകും വില. ഇന്ത്യയില്‍ ദീപാവലി സീസണില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നതും വിലയ്ക്ക് ആക്കംക്കൂട്ടുന്നു. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ ദീപാവലി ആകുമ്പോള്‍ സ്വര്‍ണത്തിന് പണികൂലിയും മറ്റ് ചാര്‍ജുകളുമെല്ലാം ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷം രൂപയോളം നല്‍കേണ്ടി വരും.