AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: താഴാൻ ഉദ്ദേശമില്ല… കുതിച്ചുയർന്ന് വീണ്ടും സ്വർണവില; പുതിയ നിരക്ക് അറിയാം

Kerala Gold Rate Latest Update: വിപണി വില മാറ്റിനിർത്തിയാൽ, മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ സാധാരണക്കാരന് താങ്ങുന്നതിലും അപ്പുറമാകും ഒരു പവൻ്റെ വില. ഇതെല്ലാം ചേരുമ്പോൾ ഒന്നരലക്ഷത്തിലധികം രൂപയോളം നൽകേണ്ടി വരും.

Gold Rate: താഴാൻ ഉദ്ദേശമില്ല… കുതിച്ചുയർന്ന് വീണ്ടും സ്വർണവില; പുതിയ നിരക്ക് അറിയാം
Kerala Gold RateImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 08:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രാവിലെ ഇരുന്നൂറ് രൂപ കുറഞ്ഞത് വലിയ ആശ്വാസമായെങ്കിലും വൈകിട്ടോടെ വീണ്ടും സ്വർണവില ഉയരുകയായിരുന്നു. ഒറ്റയടിക്ക് 440 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. ഇതോടെ 101720 രൂപയായിരുന്ന സ്വർണവില 1,02,160 രൂപയായി ഉയർന്നു. ഒരു ​ഗ്രാം സ്വർണത്തിന് രാവിലെ 12715 രൂപയായിരുന്ന. എന്നാൽ വൈകിട്ടോടെ 55 രൂപ വർദ്ധിച്ച് 12,770 രൂപയായി മാറി.

സ്വർണാഭരണ പ്രേമികളെ ഏറ്റവും കൂടുതൽ മുൾമുനയിൽ നിർത്തിയ മാസങ്ങളാണ് കഴിഞ്ഞുപോയത്. വിപണി വില മാറ്റിനിർത്തിയാൽ, മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ സാധാരണക്കാരന് താങ്ങുന്നതിലും അപ്പുറമാകും ഒരു പവൻ്റെ വില. ഇതെല്ലാം ചേരുമ്പോൾ ഒന്നരലക്ഷത്തിലധികം രൂപയോളം നൽകേണ്ടി വരും. ആഭരണത്തിൻ്റെ പണിക്ക് അനുസരിച്ചും ജ്വല്ലറികൾക്കനുസരിച്ചും പണിക്കൂലയിൽ മാറ്റം വരും.

ALSO READ: കുതിപ്പിന് ബ്രേക്കിട്ട് സ്വർണം; പൊന്നിനെ സൈഡാക്കി വെള്ളിയും; ഇന്നത്തെ നിരക്ക്

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതി, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും രാജ്യത്തെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

യുഎസ് – വെന്വസേല സംഘർഷം സ്വർണവിലയെ ബാധിച്ചോ?

യുഎസ് – വെന്വസേല സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സ്വർണം – വെള്ളി വിലകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയിൽ നാറ്റോ സഖ്യത്തിന്റെ പ്രതികരണവും സ്വർണവിലയെ വരും ദിവസങ്ങളിൽ ബാധിച്ചേക്കും. അങ്ങനെയെങ്കിൽ നിലവിലെ നിരക്കിൽ നിന്നും വലിയൊരു വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.