Union Budget 2026: സാമ്പത്തിക സര്‍വേ ജനുവരി 29ന്, കേന്ദ്ര ബജറ്റ് എന്ന്? തീയതി പുറത്ത്
Parliament Budget Session 2026: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇത്തവണത്തെ ബജറ്റ് ഞായറാഴ്ചയാണെന്നതാണ് പ്രത്യേകത. സമീപകാലത്ത് ഇതാദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇത്തവണത്തെ ബജറ്റ് ഞായറാഴ്ചയാണെന്നതാണ് പ്രത്യേകത. സമീപകാലത്ത് ഇതാദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. പാർലമെന്റിന്റെ ഞായറാഴ്ച സമ്മേളനങ്ങൾ അസാധാരണമാണ്. ബജറ്റ് രേഖയുടെ മുന്നോടിയായ സാമ്പത്തിക സർവേ ജനുവരി 29 ന് അവതരിപ്പിക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ സാമ്പത്തിക സർവേ മേശപ്പുറത്ത് വയ്ക്കും
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 28 ന് ആരംഭിച്ച് ഏപ്രിൽ 2 വരെ തുടരും. രാഷ്ട്രപതി ദ്രൗപതി മുർമു ഇതിന് അംഗീകാരം നൽകി. സമ്മേളനത്തിന്റെ ആദ്യ ദിവസം രാഷ്ട്രപതി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
Also Read: Union Budget 2026: ഇത്തവണത്തെ കേന്ദ്ര ബജറ്റ് എന്ന്? ഈ തീയതിക്കുമുണ്ട് ഒരു പ്രത്യേകത
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് 9 ന് ആരംഭിച്ച് ഏപ്രിൽ 2 വരെ തുടരും. സർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതി ഷെഡ്യൂൾ അംഗീകരിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ജനുവരി 28ന് സെഷന്‍ ആരംഭിക്കുകയും, ഏപ്രില്‍ രണ്ടിന് അവസാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒമ്പതാമത്തെ ബജറ്റായിരിക്കും ഇത്തവണത്തേത്.
On the recommendation of the Govt of India, Hon’ble President of India, Smt. Droupadi Murmu ji has approved the summoning of both the Houses of Parliament for the Budget Session 2026.
The Session will commence on 28 January 2026 and continue till 2 April 2026.The first phase… pic.twitter.com/FxGYCL7keq
— Kiren Rijiju (@KirenRijiju) January 9, 2026