Kerala Gold Rate: ദേ നോക്ക്യേ…പൊന്ന് ട്രാക്കിലായി; ഒക്ടോബര്‍ 31-ലെ സ്വര്‍ണവില

One Pavan Gold Rate on October 31: അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. സെപ്റ്റംബറിലെ അമേരിക്കന്‍ പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വിലസൂചികയില്‍ 0.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയാണിത്.

Kerala Gold Rate: ദേ നോക്ക്യേ...പൊന്ന് ട്രാക്കിലായി; ഒക്ടോബര്‍ 31-ലെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

31 Oct 2026 | 10:19 AM

സ്വര്‍ണവിലയില്‍ ഗംഭീര ഇടിവ്, ഉപഭോക്താക്കള്‍ ഏറെനാളായി കാത്തിരുന്ന രീതിയിലുള്ള വിലയിടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1,04,320 രൂപയ്ക്ക് വില്‍പന നടന്ന സ്വര്‍ണത്തിന് ഒക്ടോബര്‍ മാസത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച നല്‍കേണ്ടത് 1,01,840 രൂപയാണ്. ഒറ്റ ദിവസം മാത്രം കുറഞ്ഞത് 2,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 310 രൂപ കുറഞ്ഞ് 12,730 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 13,040 രൂപയ്ക്കായിരുന്നു വില്‍പന. ഏറെനാളായി സ്വര്‍ണം വാങ്ങിക്കാനായി ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിലവിലെ വിലയിടിവ് മുതലെടുത്ത് ജ്വല്ലറികളിലേക്ക് പോകാവുന്നതാണ്.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ തളര്‍ച്ചയും അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകരുടെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് വിലയെ ബാധിക്കുന്നത്. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയും സ്വര്‍ണവില താഴ്ന്നതോടെ എംസിഎക്‌സില്‍ 10 ഗ്രാമിന്റെ വില 1.42 ലക്ഷം രൂപയ്ക്ക് താഴെയെത്തി. വെള്ളിവിലയിലും വലിയ ഇടിവുണ്ടായി. ഉത്സവകാലത്തും വിവാഹ സീസണിലും സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് ആശ്വാസമാണെങ്കിലും വില ഇനിയും താഴുമോ എന്നതാണ് പ്രധാന ചോദ്യം.

അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്. സെപ്റ്റംബറിലെ അമേരിക്കന്‍ പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വിലസൂചികയില്‍ 0.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വര്‍ധനയാണിത്.

പണപ്പെരുപ്പം ഉയരുന്നതോടെ പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയാറായേക്കുമെന്ന വിലയിരുത്തലും ശക്തമായി. ഡിസംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത 75 ശതമാനത്തോളമാണെന്നാണ് സിഎംഇ ഫെഡ്വാച്ച് ടൂളിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വര്‍ണം. പലിശനിരക്ക് ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ള പലിശ ലഭിക്കുന്ന ആസ്തികളിലേക്ക് മാറാന്‍ താല്‍പര്യമുണ്ടാകും. ഇത് സ്വര്‍ണത്തിന്റെ ആവശ്യകതയെയും വിലയെയും ബാധിക്കുന്നു.

Also Read: Kerala Gold Rate: ഏറ്റവും കുറഞ്ഞ നിരക്ക്! സ്വർണവില താഴേക്കാണേ… വാങ്ങിച്ചോളൂ..

ഇതിനൊപ്പം ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും വിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും അസംസ്‌കൃത എണ്ണവില ഉയരാന്‍ കാരണമാകുന്നു. എണ്ണവില കൂടുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കാനും അതുവഴി പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനും ഇടയാക്കും.

സ്വര്‍ണം 1.38 ലക്ഷം രൂപയിലേക്ക് താഴുമോ?

അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവുണ്ടാകാമെന്നാണ് ഓഗ്മോണ്ട് ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ. റിനിഷ ചൈനാനിയുടെ വിലയിരുത്തല്‍. വെള്ളിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. ഔണ്‍സിന് 52.5 ഡോളറെന്ന പിന്തുണ നിലവാരം നഷ്ടപ്പെട്ട വെള്ളിവില 50 ഡോളറിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

English Summary

Gold prices witnessed a sharp decline in the international market. This article looks at the gold rate in Kerala on Saturday, October 31, and the impact of global market trends on local prices.

Loading...
Unable to load recommendations.
Follow Us
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം