Kerala Gold Rate: പ്രതീക്ഷകളെല്ലാം തകര്‍ന്നു; സ്വര്‍ണവില 1 ലക്ഷം കടന്നു
December 23 Tuesday Gold and Silver Rate in Kerala: ഒരു ലക്ഷത്തെ തൊട്ടുതൊട്ടില്ലെന്ന വിധത്തില്‍ സ്വര്‍ണവില എത്താറുണ്ടെങ്കിലും, ഇതുവരേക്കും ലക്ഷമെന്ന നാഴികക്കല്ല് താണ്ടാന്‍ പൊന്ന് തയാറായിട്ടില്ല. 160 രൂപയുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ ദിവസം വില സഡന്‍ ബ്രേക്കിട്ടത്.
ഒരു ദിവസം രണ്ട് തവണ സ്വര്‍ണവില മാറുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്, കഴിഞ്ഞ ദിവസവും അതായത് ഡിസംബര്‍ 22 തിങ്കളാഴ്ചയും രണ്ട് തവണ സ്വര്‍ണവില മാറി. ഈ രണ്ട് തവണയും വില കുതിക്കുകയായിരുന്നു. ആദ്യത്തെ ഓട്ടത്തില്‍ നിന്ന് 99,200 ലും രണ്ടാമത്തെ ഓട്ടത്തിന് വില 99.840 ലും എത്തി. 1 ലക്ഷത്തെ തൊടാന്‍ അധികം സംഖ്യകള്‍ ഇനി ബാക്കിയില്ല.
ഒരു ലക്ഷത്തെ തൊട്ടുതൊട്ടില്ലെന്ന വിധത്തില്‍ സ്വര്‍ണവില എത്താറുണ്ടെങ്കിലും, ഇതുവരേക്കും ലക്ഷമെന്ന നാഴികക്കല്ല് താണ്ടാന്‍ പൊന്ന് തയാറായിട്ടില്ല. 160 രൂപയുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ ദിവസം വില സഡന്‍ ബ്രേക്കിട്ടത്. എന്നാല്‍ ആ ബ്രേക്കിടല്‍ എക്കാലത്തേക്കുമുള്ളതാണെന്ന് അനുമാനിക്കാന്‍ പറ്റില്ല.
ഏത് നിമിഷവും സ്വര്‍ണവില മാറാം, അത്തരത്തില്‍ മാറുന്നതിന് വിവിധ കാരണങ്ങളാണ് കുട പിടിക്കുന്നത്. എന്നും പറയുന്നതുപോലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കലും, രൂപയുടെയും ഡോളറിന്റെയും തകര്‍ച്ചയെല്ലാമാണ് കാരണങ്ങള്‍.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,409 ഡോളറിലേക്ക് ഉയര്‍ന്നതാണ് കേരളത്തില്‍ രണ്ടാം തവണയും വില ഉയരുന്നതിന് വഴിവെച്ചത്. 4,400 ഡോളറിന് മുകളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്ന സ്വര്‍ണം ആശങ്ക വിതറുന്നു.
എന്നാല്‍ സ്വര്‍ണം മാത്രമല്ല, വെള്ളിയുടെ തേരോട്ടം തുടരുകയാണ്. വ്യാവസായിക ആവശ്യങ്ങളില്‍ വെള്ളിക്ക് ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഗംഭീര വളര്‍ച്ചയാണ് ലോഹം കാഴ്ചവെച്ചത്. സ്വര്‍ണം 2025ല്‍ 65 ശതമാനം വളര്‍ന്നപ്പോള്‍ വെള്ളി കൈവരിച്ച് 130 ശതമാനത്തോളം വളര്‍ച്ചയാണ്. 2 ലക്ഷത്തിന് മുകളിലാണ് നിലവില്‍ വെള്ളി കിലോയ്ക്ക് വില വരുന്നത്.
Also Read: Kerala Gold Rate: ഇന്ന് ഒരു ദിവസം വില കൂടിയത് രണ്ടുതവണ …. പേടിപ്പിക്കുകയാണോ സ്വർണവില
ഇന്നത്തെ സ്വര്‍ണവില
ചരിത്ര നിരക്കിലേക്കാണ് സ്വര്‍ണം നടന്നുകയറിയത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,01,600 രൂപയാണ് വില.