Kerala Gold Rate: ഈ മാസവും പ്രതീക്ഷയറ്റു! സ്വർണവില മാറ്റമില്ലാതെ തുടരുന്നു; വരുന്ന വാരം വില കുറയുമോ?

Kerala Gold Rate Prediction: ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വർണ്ണം സ്വന്തമാക്കാം എന്നതാണ് മുൻകൂർ ബുക്കിങ്ങിൻ്റെ ഏറ്റവും വലിയ ആകർഷണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാൽ ആ തുകയ്ക്ക് സ്വർണം വാങ്ങാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

Kerala Gold Rate: ഈ മാസവും പ്രതീക്ഷയറ്റു! സ്വർണവില മാറ്റമില്ലാതെ തുടരുന്നു; വരുന്ന വാരം വില കുറയുമോ?

Kerala Gold Rate

Published: 

03 Aug 2025 09:41 AM

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഓ​ഗസ്റ്റ് മാസം വന്നെത്തിയതെങ്കിലും, ആഭരണപ്രിയരെ ഒന്നടങ്കം പടുകുഴിയിൽ വീഴ്ത്തികൊണ്ടുള്ള വില കയറ്റമാണ് ഇക്കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. വിവാഹ പാർട്ടികളെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ വില വർദ്ധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില തുടരുന്നത്.

ഓ​ഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വർണത്തിൻ്റെ വിപണി വില. അതേസമയം, ഇന്നലെ 74,320 രൂപയായിരുന്നു സ്വർണവില. ഒറ്റയടിക്ക് 1,120 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു ​ഗ്രാമിനാകട്ടെ 140 രൂപ കൂടി 9290 രൂപയായും ഉയർന്നു. വരും ദിവസങ്ങളിൽ ഈ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ചിങ്ങമാസത്തിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും വിലകയറ്റം.

കഴിഞ്ഞ മാസം 23ന് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയ ശേഷം തുടർച്ചയായി കുറഞ്ഞ് വന്നത് വലിയ ആശ്വാസം നൽകിയിരുന്നു. 75,040 രൂപയായിരുന്നു അന്ന് ഒരു പവൻ്റെ വില. കഴിഞ്ഞ മാസം 24ന് 74040 രൂപയും 25ന് 73680 രൂപയുമായി സ്വർണവില കുറഞ്ഞു. പിന്നീട് 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടരുന്നതും ആശ്വാസകരമായിരുന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയിലേക്കെത്തി. എന്നാൽ ഇപ്പോഴത്തെ വില അത്ര ആശ്വാസം നൽകുന്നതല്ല.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വർണവിലയിലെ നിലവിൽ ചാഞ്ചാട്ടത്തിന് കാരണം. അടുത്തമാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനുള്ള സാധ്യതയാണ് മുന്നിൽകാണുന്നത്. വില കുറഞ്ഞു നിൽക്കുന്ന സന്ദർഭം നോക്കി ബുക്ക് ചെയ്യുന്നത് വിവാഹ ആവശ്യക്കാരെ സംബന്ധിച്ച് വലിയ ആശ്വാസകരമായിരിക്കും. ഇന്ന് മിക്ക ജ്വല്ലറികളിലും ഈ സേവനം ലഭ്യമാണ്. അതിനാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വർണ്ണം സ്വന്തമാക്കാം എന്നതാണ് മുൻകൂർ ബുക്കിങ്ങിൻ്റെ ഏറ്റവും വലിയ ആകർഷണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാൽ ആ തുകയ്ക്ക് സ്വർണം വാങ്ങാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും