Kerala Gold Rate: സ്വർണവില വീണ്ടും താഴോട്ട്… ഇന്ന് കുറഞ്ഞത് രണ്ടുതവണ
Gold Price Drops Twice Today: രാവിലെ വില കുറഞ്ഞപ്പോൾ ഒരു പവന് 93,760 രൂപയായിരുന്നു വില. ഇന്നലെ സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.

Gold rate
കൊച്ചി: സ്വർണവിലയിൽ ഇന്ന് (നവംബർ 14) വൻ ഇടിവ്. ഇടവേളക്ക് ശേഷം വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണത്തിന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് വില കുറഞ്ഞത്. ഇന്ന് ഒറ്റ ദിവസം കൊണ്ട് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയും ഒരു പവന് 1,160 രൂപയുമാണ് കുറഞ്ഞത്. ഈ കുറവോടെ നിലവിൽ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 93,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11,645 രൂപയാണ് ഇന്നത്തെ നിരക്ക്.
വിലയിടിവ് രണ്ട് ഘട്ടങ്ങളിലായാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു ഗ്രാമിന് 75 രൂപയും ഒരു പവന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതിന് മുന്നോടിയായി രാവിലെ ഒരു ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. രാവിലെ വില കുറഞ്ഞപ്പോൾ ഒരു പവന് 93,760 രൂപയായിരുന്നു വില. ഇന്നലെ (നവംബർ 13) സ്വർണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു.
Also read – സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒരു ലക്ഷം! ഇന്ന് കൂടിയോ കുറഞ്ഞോ?
ഇന്നലെ രാവിലെ ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയിലും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണത്തിന് വിലയിടിവുണ്ടായി. സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 10.73 ഡോളർ ഇടിഞ്ഞ് 4,179.78 ഡോളറിലും, യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 13.30 ഡോളർ ഇടിഞ്ഞ് 4,181.20 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.