Kerala Gold Rate: സ്വർണം പിടിതരില്ല, വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും പശ്ചിമേഷ്യൻ സംഘർഷവുമാണ് നിലവിൽ സ്വർണവില ഇടിയാൻ കാരണമാകുന്നത്. ഡോളർ മൂല്യവും വിലയിൽ നിർണായകമാണ്. ഡോളറിനെതിരെ രൂപ കുതിക്കുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം പിടിതരില്ല, വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

02 Nov 2026 | 09:39 AM

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം പവന് 1,01,840 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 12,730 രൂപയും. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഒക്ടോബർ 31, നവംബർ 1ന് രേഖപ്പെടുത്തിയത്. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വൻ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ ഇന്ന് വില വീണ്ടും കൂടി. പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,02,200 രൂപയായി ഉയർന്നു. ഗ്രാമിന് 12,775 രൂപയാണ് നൽകേണ്ടത്.

സ്വർണവിലയിൽ ഇനിയെന്ത്?

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് സ്വർണവിലയിൽ വൻ മുന്നേറ്റമുണ്ടാവുകയും ചരിത്രത്തിൽ ആദ്യമായി പവന് ഒരു ലക്ഷം കടക്കുകയും ചെയ്തത്. തുടർന്നുള്ള മാസങ്ങളിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. മാർച്ച് മാസത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സ്വർണവില ഇടിഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെ എത്തിയിട്ടില്ല.

രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും പശ്ചിമേഷ്യൻ സംഘർഷവുമാണ് നിലവിൽ സ്വർണവില ഇടിയാൻ കാരണമാകുന്നത്. ഡോളർ മൂല്യവും വിലയിൽ നിർണായകമാണ്. ഡോളറിനെതിരെ രൂപ കുതിക്കുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ALSO READ: സ്വർണവിലയിൽ വൻ മാറ്റത്തിന് സാധ്യത; നവംബർ, ഡിസംബർ മാസങ്ങളിലെ പ്രവചനം

ഒരു ലക്ഷത്തിന് താഴെയോ?

  1. ഉത്സവ-വിവാഹ സീസണിലെ ഡിമാൻഡും രൂപയുടെ വിനിമയ നിരക്കിലെ മാറ്റങ്ങളും സ്വർണവിലയിൽ നിർണായകമാകും.
  2. ആനന്ദ് റാത്തി ഷെയേഴ്‌സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ കമ്മോഡിറ്റീസ് ആന്‍ഡ് കറന്‍സീസ് റിസര്‍ച്ച് അനലിസ്റ്റ് വേദിക നര്‍വേക്കറിന്റെ പ്രവചനമനുസരിച്ച്, നവംബറില്‍ എംസിഎക്‌സിലെ സ്വര്‍ണവില 10 ഗ്രാമിന് 1,34,500 രൂപ മുതല്‍ 1,48,000 രൂപ വരെയുള്ള പരിധിയില്‍ തുടരാം.
  3. ഡിസംബറില്‍ എംസിഎക്‌സില്‍ 10 ഗ്രാമിന് 1,40,000 രൂപ മുതല്‍ 1,53,000 രൂപ വരെയായിരിക്കും വിലയുടെ പരിധിയെന്നാണ് പ്രവചനം.
  4. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ദിവസം നടന്ന പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്താതിരുന്നത് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴി തുറന്നിട്ടുണ്ട്.
  5. ഒക്ടോബറിൽ പലിശ നിരക്ക് ഉയർത്തിയില്ലെങ്കിലും ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത 80 ശതമാനം ആണെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഡിമാൻഡ്

ആഘോഷങ്ങളും വിവാഹവും തുടങ്ങി ഇന്ത്യയിലെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ് സ്വർണം. വിവാഹങ്ങൾ, ദീപാവലി, അക്ഷയതൃതീയ തുടങ്ങിയ വിശേഷദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് ശുഭസൂചകമായാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വരുന്ന ദീപാവലി ഡിമാൻഡും സ്വർണത്തിന് കരുത്തേകും.

ലോകത്തിലെ സ്വർണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ചൈനയ്ക്ക് തൊട്ടുപിന്നിലായി ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആഭരണങ്ങൾ എന്നതിലുപരി നിക്ഷേപമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും വർദ്ധിക്കുമ്പോഴും സമ്പാദ്യത്തിന്റെ മൂല്യം കുറയാതെ കാക്കാൻ ആളുകൾ സ്വർണത്തെ ആശ്രയിക്കുന്നു.

English Summary:

The price of gold increased today, rising by rS 360 per sovereign. Consequently, the price of a sovereign of gold has gone up to Rs 1,02,200. The price per gram is Rs 12,775.

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോകുന്നവർക്ക് വാഴപ്പഴം ഒരു 'സൂപ്പർ ഫുഡ്'; കാരണമിതാണ്!
ആമസോൺ ദീപാവലി സെയിൽ: ഐക്യൂ Z11 ​ലൈറ്റ് 5G ഡിസ്കൗണ്ട്
കിടിലൻ മൈലേജും കുറഞ്ഞ വിലയും - ടി.വി.എസ് റേഡിയോൺ
കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം