AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണ വില സർവകാല റെക്കോർഡിൽ, 76,000 കടന്നു

Kerala Gold Rate Today: ജിഎസ്ടിയും, ഹോൾമാർക്ക് ചാർജും, പണിക്കൂലിയും കൂടിച്ചേരുമ്പോൾ വില 80,000 കടക്കും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്.

Kerala Gold Rate: സ്വർണ വില സർവകാല റെക്കോർഡിൽ, 76,000 കടന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Updated On: 30 Aug 2025 10:29 AM

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ചരിത്രത്തിൽ ആദ്യമായി സ്വർണവില 76,000 കടന്നു. ഇന്നലെ 75760 രൂപയായിരുന്നു. ഇന്ന് 1200 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 76,960 രൂപയായി ഉയർന്നു. 77,000ൽ എത്താൻ ഇനി വെറും 40 രൂപയുടെ ദൂരം മാത്രമാണ് ഉള്ളത്.

ഒരു ​ഗ്രാം സ്വർണത്തിന് 9620 രൂപയാണ് നൽകേണ്ടി വരിക. സ്വർണവിലയുടെ വർധനവ് സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്. ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ), പണിക്കൂലിയും (3 മുതൽ 35% വരെ) കൂടിച്ചേരുമ്പോൾ വില 80,000 കടക്കും. ആഗോള വിപണിയിലെ അനിശ്ചിതത്വം, ഡോളറിനെതിരെ രൂപയുടെ തളര്‍ച്ച, ഡിമാന്‍ഡ് വര്‍ധിക്കല്‍ തുടങ്ങിയവ സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കാരണമാകുകയാണെങ്കില്‍ അത് സ്വര്‍ണവിലയില്‍ നേരിയ ഇടിവിന് വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഓഗസ്റ്റിലെ സ്വർണവില

ഓഗസ്റ്റ് 1 – 74,320 രൂപ

ഓഗസ്റ്റ് 2 – 74,320 രൂപ

ഓഗസ്റ്റ് 3 – 74,320 രൂപ

ഓഗസ്റ്റ് 4 – 74,320 രൂപ

ഓഗസ്റ്റ് 5 – 74,960 രൂപ

ഓഗസ്റ്റ് 6 – 75,040 രൂപ

ഓഗസ്റ്റ് 7 – 75,200 രൂപ

ഓഗസ്റ്റ് 8 – 75,760 രൂപ

ഓഗസ്റ്റ് 9 – 75,560 രൂപ

ഓഗസ്റ്റ് 10 – 75,560 രൂപ

ഓഗസ്റ്റ് 11 – 75,000 രൂപ

ഓഗസ്റ്റ് 12 – 74,360 രൂപ

ഓഗസ്റ്റ് 13 – 74,360 രൂപ

ഓഗസ്റ്റ് 14 – 74,360 രൂപ

ഓഗസ്റ്റ് 15 – 74,240 രൂപ

ഓഗസ്റ്റ് 16 – 74,160 രൂപ

ഓഗസ്റ്റ് 17 – 74,160 രൂപ

ഓഗസ്റ്റ് 18 – 74,160 രൂപ

ഓഗസ്റ്റ് 19 – 73,880 രൂപ

ഓഗസ്റ്റ് 20 – 73,440 രൂപ

ഓഗസ്റ്റ് 21 – 73,840 രൂപ

ഓ​ഗസ്റ്റ് 22 – 73720 രൂപ

ഓ​ഗസ്റ്റ് 23 – 74520 രൂപ

ഓ​ഗസ്റ്റ് 24 – 74520 രൂപ

ഓ​ഗസ്റ്റ് 25- 74440 രൂപ

ഓ​ഗസ്റ്റ് 26 – 74840 രൂപ

ഓ​ഗസ്റ്റ് 27 – 75,120 രൂപ

ഓ​ഗസ്റ്റ് 28 – 75240 രൂപ

ഓ​ഗസ്റ്റ് 29 – 75760 രൂപ

ഓ​ഗസ്റ്റ് 30 – 76,960 രൂപ