AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം താഴോട്ട്, അവസരം മിസ്സാക്കല്ലേ… ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ

Kerala Gold Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനാമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്.

Kerala Gold Rate: സ്വർണം താഴോട്ട്, അവസരം മിസ്സാക്കല്ലേ… ഇന്നത്തെ നിരക്ക് അറിഞ്ഞോളൂ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 29 Apr 2026 | 07:51 AM

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. നിലവിൽ പവന് 1,10,680 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,835 രൂപ ആണ് നൽകേണ്ടത്. വിപണി വില 1,10,680 രൂപയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനാമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. അതേസമയം, സ്വർണത്തിനൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമിന് 264.90 രൂപ, കിലോ ഗ്രാമിന് 2,64,900 രൂപയാണ് വെള്ളിക്ക് നൽകേണ്ടത്.

ഏപ്രിൽ മാസത്തിന്റെ ആദ്യം വിലയിൽ മുന്നേറ്റമായിരുന്നെങ്കിൽ മാസാവസാനം വില താഴുകയാണ്. ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്. രാവിലെ 112200 രൂപയായിരുന്നെങ്കിൽ ഉച്ചയോടെ 111400 രൂപ, വൈകുന്നേരത്തോടെ 1,10,680 രൂപ നിരക്കിലേക്ക് വില താഴ്ന്നു. 18, 19 തീയതികളിൽ രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്. രണ്ടാം തീയതിയിലെ 1,09,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണവിലയിലെ മാറ്റങ്ങൾക്ക് കാരണം

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തന്നെയാണ് സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാനി. ഹോർമുസ് വിഷയത്തിൽ യു.എസും ഇറാനും തമ്മിൽ തർക്കം തുടരുന്നതും ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ മൂല്യത്തിലെ മുന്നേറ്റവുമൊക്കെ സ്വർണ വില ഇടിയാൻ കാരണമായി. കഴിഞ്ഞ ദിവസം രാജ്യാന്തര സ്വർണവില ഔൺസിന് 88 ഡോളർ ഇടിഞ്ഞ് 4590 ഡോളറിലെത്തിയിരുന്നു. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ലോകത്തെ പ്രധാന കറൻസികൾക്ക് എതിരായി യു.എസ് ഡോളർ ഇൻഡക്സ് ഉയർന്നതും സ്വർണവില ഇടിയാൻ കാരണമായി.

ALSO READ: പിഎഫ് ബാലന്‍സ് അറിയാന്‍ അക്കൗണ്ടില്‍ കയറി നോക്കേണ്ട; പിന്നെ?

സ്വർണ വിലയിൽ ഇനിയെന്ത് ?

വരുംദിവസങ്ങളിലും സ്വർണവില ഇടിയാനാണ് സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎസുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചില നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വച്ചിരുന്നു. ഹോർമുസിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കുക, സംഘർഷങ്ങളിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് എതിരെയുള്ള യു.എസ് സൈന്യത്തിന്റെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇറാൻ മുന്നോട്ട് വച്ചത്. എന്നാൽ ട്രംപ് ഈ ആവശ്യങ്ങളെ തള്ളി. അതേസമയം, ട്രംപിന്റെ ആണവ ഡീലിലും ഇറാൻ ഒന്നും പറഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളിൽ സംഘർഷം തുടരുകയും ഹോർമുസ് അടച്ചിട്ടിരിക്കുന്നത് തുടരാനുമാണ് സാധ്യത. ഇതോടെ ക്രൂഡ് ഓയിൽ വില കുതിക്കാനും സ്വർണവില ഇടിയാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

സ്വർണവില നിശ്ചയിക്കുന്നത് ആര്?

കേരളത്തിൽ സ്വർണവില തീരുമാനിക്കുന്നത് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആണ്. അന്താരാഷ്ട്ര വിപണിയിലെ വിലയും മറ്റ് ഘടകങ്ങളും മുൻനിർത്തിയാണ് വില തീരുമാനിക്കുന്നത്. ലോകവിപണിയിൽ സ്വർണത്തിന് ഉണ്ടാകുന്ന വില വ്യത്യാസം പ്രാദേശിക വിപണിയിലും പ്രതിഫലിക്കും. കൂടാതെ, ഡോളർ വിനിമയ നിരക്ക്, തീരുവ, പലിശ നിരക്ക്, പണപ്പെരുപ്പം, ഡിമാൻഡ്, സ്വർണശേഖരം തുടങ്ങിയ ഘടകങ്ങളും വില നിർണയിക്കുന്നതിൽ പ്രധാനികളാണ്.

ഏപ്രിൽ മാസത്തെ സ്വർണ വില

  • ഏപ്രിൽ 1 – 111080 (രാവിലെ)
  • ഏപ്രിൽ 1 – 112160 (വൈകുന്നേരം)
  • ഏപ്രിൽ 2 – 111040 (രാവിലെ)
  • ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 3 – 110680
  • ഏപ്രിൽ 4 – 110680
  • ഏപ്രിൽ 5 – 110680
  • ഏപ്രിൽ 6 – 109360 (രാവിലെ)
  • ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 7 – 109880
  • ഏപ്രിൽ 8 – 112800
  • ഏപ്രിൽ 9 – 111080 (രാവിലെ)
  • ഏപ്രിൽ 9 – 111600 (രാത്രി)
  • ഏപ്രിൽ 10 -112200 (രാവിലെ)
  • ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)
  • ഏപ്രിൽ 11 – 112080
  • ഏപ്രിൽ 12 – 112080
  • ഏപ്രിൽ 13 – 111800
  • ഏപ്രിൽ 14 – 112880
  • ഏപ്രിൽ 15 – 113920
  • ഏപ്രിൽ 16- 114080
  • ഏപ്രിൽ 17 – 113080 (രാവിലെ)
  • ഏപ്രിൽ 17- 113640 (രാത്രി)
  • ഏപ്രിൽ 18 -1,14,240
  • ഏപ്രിൽ 19 – 1,14,240
  • ഏപ്രിൽ 20 – 113880
  • ഏപ്രിൽ 21 – 113880
  • ഏപ്രിൽ 22 – 113480
  • ഏപ്രിൽ 23 -112600 (രാവിലെ)
  • ഏപ്രിൽ 23 -113200 (വൈകുന്നേരം)
  • ഏപ്രിൽ 24 – 112160 (രാവിലെ)
  • ഏപ്രിൽ 24 – 112960 (വൈകുന്നേരം)
  • ഏപ്രിൽ 25 – 112960
  • ഏപ്രിൽ 26 -112960
  • ഏപ്രിൽ 27 – 113240 (രാവിലെ)
  • ഏപ്രിൽ 27 – 112720 (വൈകുന്നേരം)
  • ഏപ്രിൽ 28 – 112200 (രാവിലെ)
  • ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)
  • ഏപ്രിൽ 29 –

English Summary:

Gold prices in Kerala change according to West Asian conflicts. The ongoing dispute between the US and Iran, rising crude oil prices, and the rising dollar are causing gold prices to fall.

Follow Us