Kerala Gold Rate: ദേ പോയി….. സ്വർണം വാങ്ങൽ ഇനി അത്ര എളുപ്പമല്ല; വിലയിൽ വൻ വർധനവ്
Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ ഫലം കണ്ടതോടെ സ്വർണവില വീണ്ടും ഉയരുന്നു. ഇറാനും യു.എസും തമ്മിൽ സമാധാന കരാറിലേക്ക് കടക്കാൻ ധാരണയായതും, ജൂൺ 19ന് ജനീവയിൽ വച്ച് കരാർ ഒപ്പിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. സംഘർഷം അവസാനിക്കുന്നുവെന്ന സൂചന ക്രൂഡ് ഓയിൽ വില താഴാൻ കാരണമായി.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. നിലവിൽ, പവന് 1,11,120 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,890 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കുതിക്കും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 280.10 രൂപയും ഒരു കിലോയ്ക്ക് 2,80,100 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില കൂടാൻ കാരണം
പശ്ചിമേഷ്യൻ സംഘർഷത്തിലെ സമാധാന ചർച്ചകൾ ഫലം കണ്ടതോടെ സ്വർണവില വീണ്ടും ഉയരുന്നു. ഇറാനും യു.എസും തമ്മിൽ സമാധാന കരാറിലേക്ക് കടക്കാൻ ധാരണയായതും, ജൂൺ 19ന് ജനീവയിൽ വച്ച് കരാർ ഒപ്പിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. സംഘർഷം അവസാനിക്കുന്നുവെന്ന സൂചന ക്രൂഡ് ഓയിൽ വില താഴാൻ കാരണമായി. ഇതോടെ ഡോളറും ബോണ്ട് യീൽഡും തളർന്നു. ഇത് സ്വർണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി.
സംഘർഷങ്ങൾ അവസാനിക്കുന്നതോടെ ഹോർമുസ് കടലിടുക്ക് തുറക്കും. കപ്പലുകൾക്ക് സഞ്ചാരം സാധ്യമാകും. ഇതോടെ പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനം സജീവമാവുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്യും. ഇതോടെ പണപ്പെരുപ്പ, പലിശഭാരപ്പേടി മാറുകയും ഡോളർ മൂല്യത്തിന് തിരിച്ചടി സംഭവിക്കുകയും ചെയ്യും. യുഎസ് ഡോളർ തകരുന്നത് സ്വർണത്തിനും ഓഹരി വിപണികൾക്കും നേട്ടമുണ്ടാക്കും.
ALSO READ: സ്വര്‍ണം ഇനി വേണോ? യുദ്ധം തീര്‍ന്നു, പൊന്ന് കുതിച്ചു; ഇന്നത്തെ സ്വര്‍ണവില
സ്വർണവില റെക്കോർഡിലേക്കോ?
നിലവിലെ ട്രെൻഡ് തുടർന്നാൽ സ്വർണവില ഇനിയും ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2026 അവസാനത്തോടെ സ്വർണവില ഔൺസിന് 6000 ഡോളറിൽ എത്തുമെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ അഭിപ്രായപ്പെട്ടു. കൂടാതെ, 2027ൽ 6300 ഡോളറും കടക്കും. കേന്ദ്രബാങ്കുകൾ വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് വഴിയൊരുക്കുമെന്നാണ് പ്രവചനം.
സ്വർണവില ഇതുവരെ
2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പാണ് സ്വർണം നടത്തിയത്. ഇതിനിടെ മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.
ജൂൺ മാസത്തിൽ സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും. എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.
ജൂൺ പതിനൊന്നിന് 1,560 രൂപ കുറഞ്ഞ് പവൻ വില 1,06,800 രൂപയായി. എന്നാൽ ജൂൺ 12-ഓടെ വില വീണ്ടും ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ 108960, 109320, 1,11,120 രൂപ എന്നിങ്ങനെ വില കുതിച്ചു. പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനയാണ് നിലവിലെ കുതിപ്പിന് കാരണം.