Kerala Gold Rate: സ്വർണം വാങ്ങൽ അല്പം കഠിനമാണേ…. ഇന്നത്തെ വില അറിഞ്ഞോ

Kerala Gold Rate Today: വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് വെള്ളിക്ക് നൽകേണ്ടത്.

Kerala Gold Rate: സ്വർണം വാങ്ങൽ അല്പം കഠിനമാണേ.... ഇന്നത്തെ വില അറിഞ്ഞോ

പ്രതീകാത്മക ചിത്രം

Updated On: 

28 Jul 2026 | 07:50 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. നിലവി പവന് 1,06,960 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 13,370 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 239.90 രൂപയും കിലോയ്ക്ക് 2,39,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവിലയിൽ കുതിപ്പ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ കുതിപ്പാണ് സ്വർണവിലയിൽ സംഭവിച്ചത്. ഒന്നാം തീയതി പവന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില കൂടുകയായിരുന്നു. ജൂലൈ 23ന് 1,08,000 രൂപയായി വില ഉയർന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ ഉച്ചയോടെ 107200 രൂപയായി വില താഴ്ന്നു. തൊട്ടടുത്ത ദിവസം 105840 രൂപയായിരുന്നു വില. എന്നാൽ ഇന്നലെ പവന് 1,06,960 രൂപയാണ് രേഖപ്പെടുത്തിയത്.

ഇറാനും യുഎസും ആക്രമണം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വർണവില കൂടിയത്. നിലവിലെ സാഹചര്യം തുടർന്നാൽ വില ഇനിയും കുതിക്കും. ക്രൂഡ് ഓയിൽ വില, ഡോളർ മൂല്യം, പണപ്പെരുപ്പം, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങളും സ്വർണവിലയിൽ നിർണായകമാകും.

ALSO READ: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ

പശ്ചിമേഷ്യയിൽ നടക്കുന്നത്…

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ ആക്രമണം തുടങ്ങിയതോടെ എണ്ണവില കുതിപ്പാരംഭിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്. എണ്ണവില കൂടിയതിന് പിന്നാലെ യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതും സ്വർണത്തിന് തിരിച്ചടിയായി. കൂടാതെ, തുടർച്ചയായ 13 ദിവസത്തെ സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെതിരായ പുതിയ വ്യോമാക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകിയതും സ്വർണത്തിന് തിരിച്ചടിയായി.

എന്നാൽ, സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്വർണവിലയെയും ബാധിക്കും. ഇറാന്റെ ചരക്കുകപ്പലിനു നേരെ കാസ്പിയൻ കടലിലുണ്ടായ യുക്രെയ്ൻ ആക്രമണവും മറ്റൊരു പ്രതിസന്ധി ഉയർത്തുന്നുണ്ട്. യുക്രെയ്നു നേരെ ഇറാന്റെ ആക്രമണമുണ്ടായാൽ ക്രൂഡോയിൽ‍ അടക്കമുള്ള രാജ്യാന്തര വ്യാപാരത്തെ ഇത് സാരമായി ബാധിക്കും.  ഇത് സ്വർണവില ഇടിയാൻ കാരണമാകും.

അഡ്വാൻസ് ബുക്കിങ്

സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ്. സ്വർണവില കൂടുമോ കുറയുമോ എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. വിവാഹ സീസൺ പടിവാതിൽക്കൽ എത്തിയതോടെ സ്വർണം വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് സാധാരണക്കാർ. ചിങ്ങം പിറക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്, എന്നാൽ പൊന്നിന്റെ ചാഞ്ചാട്ടം സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

Follow Us
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി