AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണവില താഴേക്ക്, ഇപ്പോൾ വാങ്ങിയാൽ ലാഭമാണേ… ഇന്ന് പവന് എത്ര?

Kerala Gold Rate Today: ജൂൺ ആദ്യ ദിനം മുതൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ജൂൺ 1, 2, 3 തീയതികളിൽ 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. 6, 7 തീയതികളിൽ 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം.

Kerala Gold Rate: സ്വർണവില താഴേക്ക്, ഇപ്പോൾ വാങ്ങിയാൽ ലാഭമാണേ… ഇന്ന് പവന് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 08 Jun 2026 | 10:57 AM

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം പവന് 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,000 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും കുറഞ്ഞിട്ടുണ്ട്. 760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,240 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 13,905 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇതിലും കൂടുന്നതാണ്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇടിവിന് കാരണം

പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. സമാധാന ചർച്ചകൾ ഫലം കണ്ടില്ല. ഇസ്രായേൽ – ഇറാൻ – യു.എസ് സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്. ഇസ്രായേലിൽ ഇറാൻ മിസൈലുകൾ വർഷിച്ചിരിക്കുകയാണ്. തിരിച്ചടിച്ചാൽ മറുപടി ഇതിലും വലുതായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇറാനെ തിരിച്ചടിക്കരുതെന്ന് ഇസ്രയേലിനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതായാണ് വിവരം.

ഇറാൻ ഇസ്രായേലിനെ ആക്രമിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 3.73% മുന്നേറി 96.56 ഡോളറിലെത്തി. എണ്ണവില കുതിച്ചതോടെയാണ് സ്വർണം ഇടിഞ്ഞത്. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ കറൻസികൾക്ക് എതിരായി യു.എസ് ഡോളർ സൂചിക ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. കടപ്പത്ര ആദായനിരക്കുകൾ മെച്ചപ്പെടുന്നതും വില കുറയാൻ മറ്റൊരു കാരണമാണ്.

ALSO READ: ഇതുവരെ കണ്ടത് സാമ്പിള്‍; സ്വര്‍ണവില എല്ലാ റെക്കോഡും കടക്കും

സ്വർണവില ഇതുവരെ

മെയ് മാസത്തിൽ കൂടിയും കുറഞ്ഞും സ്വർണവില പിടിതരാതെ മുന്നേറി. മെയ് 5ന് 1,09,400 രൂപയായി വില താഴ്ന്നെങ്കിൽ 13ന് റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. 1,23,120 രൂപ നിരക്കിലായിരുന്നു വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിൽ 1.15 നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ജൂൺ ആദ്യ ദിനം മുതൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തുന്നത്. ജൂൺ 1, 2, 3 തീയതികളിൽ 114560 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ നാലാം തീയതി 1,14,480 രൂപയായും അഞ്ചാം തീയതി 1,14,200 രൂപയായും വില ഇടിഞ്ഞു. 6, 7 തീയതികളിൽ 1,12,000 രൂപ നിരക്കിലായിരുന്നു വ്യാപാരം.

2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില റെക്കോർഡ് കുതിപ്പ് നടത്തിയത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു അന്ന് പവന്റെ വ്യാപാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യൻ യുദ്ധത്തോടെ, വലിയൊരു മാറ്റമാണ് സ്വർണവിലയിൽ ഉണ്ടായത്. മാർച്ചിൽ സംഘർഷം ആരംഭിച്ചതോടെ സ്വർണവില കുതിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽ പറത്തി സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.

English Summary:

Kerala Gold Rate Today, June 9. Price dropped by Rs 760 per sovereign, bringing the rate down to Rs 1,11,240 per sovereign, while the price per gram fell to Rs 13,905. Although these are the prevailing market rates, buyers will have to pay more after adding 3 Percentage GST, making charges, and hallmarking fees, which increase the final purchase cost.

Follow Us