Gold: മാറി മറിഞ്ഞ് സ്വർണം, വീണ്ടും കൂടി; പോക്ക് ഒന്നരലക്ഷത്തിലേക്ക്…

Kerala Gold Rate Today: പുതുവർഷത്തിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടിയായി വില  വീണ്ടും ഉയരുകയാണ്. ഡിസംബർ 5ന് വില വീണ്ടും ഒരു ലക്ഷത്തിലേക്ക് നടന്നുകയറി. 2026ൽ സ്വർണം റെക്കോർഡുകൾ തകർത്ത് രണ്ട് ലക്ഷം കടക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ.

Gold: മാറി മറിഞ്ഞ് സ്വർണം, വീണ്ടും കൂടി; പോക്ക് ഒന്നരലക്ഷത്തിലേക്ക്...

Gold Price

Updated On: 

05 Jan 2026 | 03:56 PM

തിരുവനന്തപുരം: സ്വർണത്തിൽ ഇനിയും പ്രതീക്ഷ വേണ്ടെന്ന സൂചനയുമായി സംസ്ഥാനത്ത് വിലയിൽ വൻ മുന്നേറ്റം. ഇന്ന് രണ്ടാം തവണയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. വില പ്രവചനാതീതമായി മുന്നോട്ട് കുതിക്കുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. 2025 ഡിസംബര്‍ 27നാണ് 2025 ഡിസംബര്‍ 27നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണം ഒരു ലക്ഷം കടന്നത്. ഒരു പവന് 1,04,440 രൂപ നിരക്കിലായിരുന്നു വ്യാപാരം.  എന്നാല്‍ പിന്നീട് ആശ്വാസമായി വില താഴുകയായിരുന്നു.

ഡിസംബർ 31ന് വില 98,000വും എത്തിയിരുന്നു. പുതുവർഷത്തിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടിയായി വില  വീണ്ടും ഉയരുകയാണ്. ഡിസംബർ 5ന് വില വീണ്ടും ഒരു ലക്ഷത്തിലേക്ക് നടന്നുകയറി. 2026ൽ സ്വർണം റെക്കോർഡുകൾ തകർത്ത് രണ്ട് ലക്ഷം കടക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ആഗോളതലത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളാണ് നിലവിലെ മുന്നേറ്റത്തിന് പ്രധാന കാരണം.

വെനസ്വേലയും യുഎസും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ആഗോള വിപണിയെ ബാധിക്കുന്നുണ്ട്. വെനസ്വേലന്‍ പ്രസിഡന്റിനെതിരായ യുഎസ് നടപടി, സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകളെ എത്തിക്കുമെന്നും ഇതോടെ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ എന്നിവയുടെ വില വർദ്ധിക്കുമെന്നുമാണ് സൂചന.

ALSO READ: ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ

 

സ്വർണം – വെള്ളി നിരക്ക്

 

ഇന്ന് (ഡിസംബർ 5) രാവിലെ ഒരു പവൻ സ്വർണത്തിന് 100760 രൂപയാണ് രേഖപ്പെടുത്തിയത്. വിപണിവില ഇത്ര ആണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കി​ങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. ഒരു ​ഗ്രാം സ്വർണത്തിന് 12595 രൂപയായിരുന്നു വില.

എന്നാൽ ഉച്ച കഴിഞ്ഞതോടെ കഥയാകെ മാറി. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,01,080 നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ​ഗ്രാമിന് 12,635 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയിലും മുന്നേറ്റം ശക്തമാണ്. ഇന്ത്യയിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 247 രൂപയും കിലോഗ്രാമിന് 2,47,000 രൂപയുമാണ്.

കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം വാടാതിരിക്കണോ?
എന്നും മുട്ട കഴിക്കുന്നത് നല്ലതാണോ?
ഈ അഞ്ച് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ജാഗ്രത
മട്ടനോ മീനോ ചിക്കനോ; പ്രോട്ടീൻ കൂടുതൽ ഏതിലാണ്?
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ