Kerala Gold Rate: ഇന്നും ആഭരണങ്ങള്‍ വാങ്ങാം, പോയാലോ? കേരളത്തിലെ സ്വര്‍ണവില

One Pavan Gold Rate on July 16 Thursday: ജൂലൈ 15ന് കേരളത്തില്‍ ചെറുതായൊന്ന് സ്വര്‍ണവില ഉയര്‍ന്നത്, ഉപഭോക്താക്കളെയും ജ്വല്ലറി ഉടമകളെയുമെല്ലാം ആശങ്കയിലാഴ്ത്തിയിരുന്നു. യുഎസ് പണപ്പെരുപ്പം കുറഞ്ഞതാണ് വില ഉയരുന്നതിന് പ്രധാന കാരണമായത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ ഇല്ലാതായി.

Kerala Gold Rate: ഇന്നും ആഭരണങ്ങള്‍ വാങ്ങാം, പോയാലോ? കേരളത്തിലെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

16 Jul 2026 | 09:39 AM

സ്വര്‍ണം വാങ്ങാന്‍ വേഗം വിട്ടോളൂ, കേരളത്തില്‍ പൊന്നിന് വില കുറഞ്ഞു. 1,05,280 രൂപയില്‍ നിന്ന് 1,05,080 രൂപയിലേക്കാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 13,135 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം 13,160 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിക്കാത്ത ദിവസങ്ങളാണ് നിലവില്‍ സംഭവിക്കുന്നത്. യുദ്ധം തീര്‍ക്കുന്ന ഭീതി നിക്ഷേപകരെ എല്ലാം സുരക്ഷിത മാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ വരവ് കുറയുന്നത് പ്രതീക്ഷയേകുന്നു. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ചെറുതായൊന്ന് ഉയര്‍ന്ന സ്വര്‍ണം, പിന്നീട് പതുക്കെ താഴോട്ടിറങ്ങുകയായിരുന്നു. നിലവില്‍ 1 ലക്ഷത്തിന് മുകളില്‍ തന്നെയാണ് വിലയുള്ളതെങ്കിലും വലിയ വിലക്കയറ്റം സംഭവിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നു.

ജൂലൈ 15ന് കേരളത്തില്‍ ചെറുതായൊന്ന് സ്വര്‍ണവില ഉയര്‍ന്നത്, ഉപഭോക്താക്കളെയും ജ്വല്ലറി ഉടമകളെയുമെല്ലാം ആശങ്കയിലാഴ്ത്തിയിരുന്നു. യുഎസ് പണപ്പെരുപ്പം കുറഞ്ഞതാണ് വില ഉയരുന്നതിന് പ്രധാന കാരണമായത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ ഇല്ലാതായി.

സ്വര്‍ണവില കുറയുമോ?

പശ്ചിമേഷ്യന്‍ യുദ്ധം പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക ഇറാന്റെ തീരങ്ങളില്‍ കൊണ്ടുവന്ന ഉപരോധം ക്രൂഡ് ഓയില്‍ വിപണിയെ സാരമായി ബാധിക്കും. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള തര്‍ക്കം വാണിജ്യ കപ്പലുകളെ പതിവായി ആക്രമിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതെല്ലാം ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന് കാരണമായേക്കും. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന് 84 ഡോളറിന് മുകളിലാണ് വില.

ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് പണപ്പെരുപ്പ ആശങ്ക ഉയര്‍ത്തും. ഇതിന് പിന്നാലെ ഡോളര്‍ ശക്തിപ്രാപിക്കുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകും. പണപ്പെരുപ്പം സ്വര്‍ണവില കുറയുന്നതിന് വഴിയൊരുക്കുന്നു. യുദ്ധം അറുതിയില്ലാതെ തുടരുകയാണെങ്കില്‍ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചാലും സ്വര്‍ണത്തിന് വില കുറയാനാണ് സാധ്യത.

Also Read: Kerala Gold Rate: പിടിതരാതെ സ്വർണം, വില മേലോട്ട് തന്നെ; ഇന്ന് പവന് കൊടുക്കേണ്ടത്…..

ഗംഭീര വളര്‍ച്ച

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ സ്‌ഫോടനാത്മകമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന് നാഷണല്‍ മൈനിങ് അസോസിയേഷന്റെ വിവരങ്ങള്‍ പറയുന്നത്. 2016നും 2025നും ഇടയില്‍ സ്വര്‍ണത്തിന്റെ വില 1,250 ഡോളറില്‍ നിന്ന് 4,318 ഡോളറിലേക്ക് ഉയര്‍ന്നു. 2016നും 2019നും ഇടയില്‍ സ്വര്‍ണവില താരതമ്യേന സ്ഥിരതയുള്ളതായിരുന്നു. ഇക്കാലയളവില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമായിരുന്നു സംഭവിച്ചിരുന്നത്.

എന്നാല്‍, കൊവിഡ് 19 മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കാരണം 2020ല്‍ ഈ പ്രവണത മാറി. സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയെയും കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിച്ചു, ഇത് വില കുതിച്ചുയരാന്‍ കാരണമായി.

2025ല്‍ സ്വര്‍ണവില ഔണ്‍സിന് 2,623 ഡോളറില്‍ നിന്ന് 4,339 ഡോളറിലേക്കാണ് കുതിച്ചത്, അതായത് ഒരു വര്‍ഷത്തിനുള്ള 65 ശതമാനത്തിന്റെ വര്‍ധനവ്. യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നു, ആഗോള താരിഫുകള്‍, ഉപഭോക്തൃ ആവശ്യം തുടങ്ങി വിവിധ ഘടകങ്ങളും സ്വര്‍ണവില ഉയരുന്നതിന് ആക്കംക്കൂട്ടി.

English Summary

Gold prices in the international market witnessed a decline, raising expectations of a correction in domestic rates. Check the Kerala gold rate for July 16 to see whether the global trend has influenced local gold prices. Follow the latest updates on 22-carat and 24-carat gold rates in the state.

Follow Us
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ