Kerala Gold Rate: ഇന്നും ജ്വല്ലറിയില്‍ പോകാം; ജൂണ്‍ 22ലെ സ്വര്‍ണവില
One Pavan Gold Rate on June 22 Monday: അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. എന്നാല്‍ പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബാങ്കിന് ചിലപ്പോള്‍ വൈകാതെ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഈ വര്‍ഷം ഡിസംബറോടെ പലിശയില്‍ ഏകദേശം 87 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പുത്തന്‍ നിരക്കുകള്‍ കീഴടക്കുക അവിടെ നിന്നും താഴോട്ടിറങ്ങുക, ഇതാണിപ്പോള്‍ സ്വര്‍ണത്തിന്റെ ശീലം. വന്‍ വിലയില്‍ സ്വര്‍ണം വാങ്ങേണ്ടാ, അല്‍പം കാത്തിരുന്നാല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം എന്ന സൂചനയും പൊന്ന് നല്‍കുന്നു. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചെങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഹോര്‍മുസ് സാധാരണ പോലെ തുറന്നില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചുയരും. ഇത് സ്വര്‍ണവില ഇനിയും കുറയുന്നതിന് കാരണമാകുന്നതാണ്.
പണപ്പെരുപ്പ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതും സ്വര്‍ണത്തിന്മേല്‍ സമ്മര്‍ദം സൃഷ്ടിക്കും. ഡോളര്‍ നിരക്ക് ഉയരുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങിക്കുന്നതിനുള്ള ചെലവ് ഇരട്ടിയാക്കും.
യുഎസ് കേന്ദ്ര ബാങ്കിന്റെ നിലപാട്
അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. എന്നാല്‍ പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബാങ്കിന് ചിലപ്പോള്‍ വൈകാതെ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഈ വര്‍ഷം ഡിസംബറോടെ പലിശയില്‍ ഏകദേശം 87 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പലിശ നിരക്ക് ഇത്രയേറെ ഉയര്‍ന്നാല്‍ അത് നിക്ഷേപകരെ സ്വര്‍ണം വിട്ട് മറ്റ് മാര്‍ഗങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കും. മറ്റ് നിക്ഷേപങ്ങളില്‍ അതായത്, ബോണ്ട്, എഫ്ഡി പോലുള്ള നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
Also Read: Gold Rate Forecast: 6 മാസത്തിനുള്ളില്‍ സ്വര്‍ണം 2 ലക്ഷത്തിലെത്തും; പ്രവചനങ്ങള്‍ തിരുത്തി വിദഗ്ധര്‍
വില വര്‍ധനവ് പ്രവചിച്ച് വിദഗ്ധര്‍
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, 2026ന്റെ അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളര്‍ കടക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. ആറ് മാസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ ഏകദേശം 40 ശതമാനത്തിന്റെ വര്‍ധനവ് സംഭവിക്കുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം.
2026ന്റെ അവസാനത്തോടെ അതായത് നാലാം പാദത്തോടെ സ്വര്‍ണം ഔണ്‍സിന് 6,000 ഡോളറിന് അടുത്ത് എത്താമെന്നാണ് മോര്‍ഗന്‍ പറയുന്നത്. 2027ന്റെ അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് ഏകദേശം 6,300 ഡോളറാകുകയും ചെയ്‌തേക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 6,000 ഡോളറായാല്‍ കേരളത്തില്‍ ഏകദേശം 2 ലക്ഷത്തിനടുത്ത് ഒരു പവന് വേണ്ടിവരും, ചിലപ്പോള്‍ അതില്‍ കൂടുതലും നല്‍കേണ്ടി വരും.
ട്രെന്‍ഡായി ലൈറ്റ് വെയ്റ്റ്
സ്വര്‍ണവില കൂടിയും കുറഞ്ഞും മുന്നേറുമ്പോള്‍ ഇന്ത്യക്കാരുടെ മനസ് കവരുന്നത് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ്. സ്വര്‍ണവില സര്‍വ്വകാല റെക്കോഡിട്ടതോടെ ജ്വല്ലറികളും തങ്ങളുടെ ശൈലി മാറ്റി. നേരത്തെ ഒരു പവനിലും രണ്ട് പവനിലും ഒന്നോ രണ്ടോ ആഭരണങ്ങള്‍ കിട്ടിയിരുന്ന സ്ഥാനത്തിപ്പോള്‍, വിവാഹ സെറ്റ് തന്നെ സ്വന്തമാക്കാനാകും.
വിവാഹ സെറ്റ്, നൂലുകെട്ട് സെറ്റ്, എന്‍ഗേജ്‌മെന്റ് സെറ്റ് തുടങ്ങി ഏതുതരം ആവശ്യത്തിനും വേണ്ടിയുള്ള കനം കുറഞ്ഞ ആഭരണങ്ങള്‍ ഇന്ന് ജ്വല്ലറികളില്‍ ലഭ്യമാണ്. സ്വര്‍ണവില കൂടിയതോടെ ഇഎംഐയ്ക്ക് ആഭരണം നല്‍കാനും കടക്കാര്‍ ശ്രമിക്കുന്നുണ്ട്.
English Summary
Gold prices in Kerala remain a key focus for buyers and investors. Check the latest gold rate in the state on June 22, including the price of one sovereign of yellow metal and the latest market trends.