Kerala Gold Rate: എന്റെ പൊന്നേ, എന്തൊരു പോക്കാ, റെക്കോർഡിഡ് സ്വർണവില
Kerala Gold Rate: അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 90000 രൂപ വരെ ചെലവ് വന്നേക്കാം.

Gold Rate
സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. ഇന്നലെ ഒരു പവന് 81640 രൂപയായിരുന്നു വില. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. വിവാഹ സീസണുകളുടെയും ആഘോഷങ്ങളുടെയും ദിവസങ്ങളിലെ വർദ്ധനവ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കപ്പെടുത്തുകയാണ്.
ഇന്ന് ഒരു പവന് സ്വർണത്തിന്റെ വില 82,240 രൂപയാണ്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 90000 രൂപ വരെ ചെലവ് വന്നേക്കാം. ഒരു ഗ്രാം സ്വർണത്തിന് 10,280 രൂപ നൽകണം. ദീപാവലി, നവരാത്രി സീസണായതിനാൽ പൊന്നിന് ഡിമാൻഡ് കൂടുകയും വില വർയുണ്ടാകുമെന്നുമാണ് വിലയിരുത്തൽ.
സെപ്റ്റംബർ 1 മുതൽ ഇന്ന് വരെയുള്ള കണക്കെടുത്താൽ ഏകദേശം 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനിൽ)
സെപ്റ്റംബർ 01: 77,640
സെപ്റ്റംബർ 02: 77,800
സെപ്റ്റംബർ 03: 78,440
സെപ്റ്റംബർ 04: 78,360
സെപ്റ്റംബർ 05: 78,920
സെപ്റ്റംബർ 06: 79,560
സെപ്റ്റംബർ 07: 79,560
സെപ്റ്റംബർ 08: 79,480 (രാവിലെ)
സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)
സെപ്റ്റംബർ 09: 80,880
സെപ്റ്റംബർ 10: 81,040
സെപ്റ്റംബർ 11: 81,040
സെപ്റ്റംബർ 12: 81,600 (Highest of Month)
സെപ്റ്റംബർ 13: 81,520
സെപ്റ്റംബർ 14: 81,520
സെപ്റ്റംബർ 15: 81,440
സെപ്റ്റംബർ 16: 82,080
സെപ്റ്റംബർ 17: 81,920
സെപ്റ്റംബർ 18: 81,520
സെപ്റ്റംബർ 19: 81,640
സെപ്റ്റംബർ 20: 82,240