Gold Rate: സ്വർണം വീണ്ടും പണി തരോ? ചെറുതായൊന്ന് കൂടിയിട്ടുണ്ടേ, ഒരു പവന് ഇത്രയും രൂപ…
Kerala Gold Rate Today: ഗാസയെ അതിക്രമിക്കാനുള്ള നെതന്യാഹുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സ്വർണവില ഉയരാൻ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുഎസ് ഫെഡ് നയവും സ്വർണവിലയ്ക്ക് ഇന്ധനമായി.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഉയർച്ച. കഴിഞ്ഞ ദിവസ്ത്തെ നിരക്ക് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഏറെ പ്രതീക്ഷകളുയർത്തിയിരുന്നു. തൊണ്ണൂറായിരങ്ങളിൽ നിന്ന് എൺപതിനായിരത്തിലേക്കും വീണ്ടും സ്വർണവില ഉയർത്തി. ഇന്നലെ രാവിലെ ഒരു പവന് 89800 രൂപയും ഉച്ചകഴിഞ്ഞ് 88600 രൂപയുമാണ് രേഖപ്പെടുത്തിയത്.
എന്നാൽ ഇന്ന് വീണ്ടും സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവന് നിലവിൽ നൽകേണ്ടത് 89,160 രൂപയാണ്. അതേസമയം ഒരു ഗ്രാമിന് 11,145 രൂപയുമാണ് നൽകേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും കൂടി ചേരുമ്പോൾ ഏകദേശം 96,000ലധികം തുക നൽകേണ്ടി വരും.
സ്വർണവില കൂടിയത് എന്തുകൊണ്ട്?
ഇസ്രായേൽ ഗാസ സംഘർഷമാണ് ഇത്തവണ സ്വർണവിലയെ സ്വാധീനിച്ചത്. ഗാസയെ അതിക്രമിക്കാനുള്ള നെതന്യാഹുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സ്വർണവില ഉയരാൻ കാരണമായതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേൽ-ഗാസ യുദ്ധം കൂടുതൽ രൂക്ഷമാകുന്നത് നിക്ഷേപകർ സുരക്ഷിത താവളമായി കണക്കാക്കുന്ന സ്വർണ്ണത്തിൻ്റെ ഡിമാൻഡ് കൂട്ടുന്നതിന് കാരണമായി.
ALSO READ: സംഗതി അല്‍പം മോഡേണാണ്; പുത്തന്‍ തലമുറ മാതാപിതാക്കള്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇങ്ങനെ
യുഎസ് ഫെഡ് നയവും സ്വർണവിലയ്ക്ക് ഇന്ധനമായി. യു.എസ്. ഫെഡറൽ റിസർവ് അവരുടെ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നത് ഡോളറിനെ ദുർബലപ്പെടുത്തുകയും സ്വർണ്ണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. അതേസമയം യുഎസ് – ചൈന വ്യാപാര സംഘർഷങ്ങളിൽ അയവുവരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.