AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rule of 72: സമ്പത്ത് സൃഷ്ടിക്കാനൊരു 72ാം നിയമം, പിന്നെല്ലാം സിമ്പിളാണ്; എങ്ങനെ പ്രയോഗിക്കാം

Retirement Investment Strategy: സാമ്പത്തികമായി ശക്തിപ്രാപിക്കുന്നതിനായി നിരവധി തന്ത്രങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ നിക്ഷേപകര്‍ക്കായി മുന്നോട്ടുവെക്കുന്നു. അക്കൂട്ടത്തിലൊന്നാണ് റൂള്‍ ഓഫ് 72. നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് കണക്കാക്കാന്‍ ഈ ഫോര്‍മുല സഹായിക്കുന്നു.

Rule of 72: സമ്പത്ത് സൃഷ്ടിക്കാനൊരു 72ാം നിയമം, പിന്നെല്ലാം സിമ്പിളാണ്; എങ്ങനെ പ്രയോഗിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Witthaya Prasongsin/Moment/Getty Images
shiji-mk
Shiji M K | Updated On: 28 Oct 2025 18:32 PM

ശക്തമായ സാമ്പത്തിക അടിത്തറയോടെ നേരത്തെ വിരമിക്കണമെന്നത് ഏവരുടെയും സ്വപ്‌നമാണ്. സാമ്പത്തികമായി ശക്തിപ്രാപിക്കുന്നതിനായി നിരവധി തന്ത്രങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ നിക്ഷേപകര്‍ക്കായി മുന്നോട്ടുവെക്കുന്നു. അക്കൂട്ടത്തിലൊന്നാണ് റൂള്‍ ഓഫ് 72. നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് കണക്കാക്കാന്‍ ഈ ഫോര്‍മുല സഹായിക്കുന്നു.

നിയമം 72 എന്താണ്?

72 എന്ന സംഖ്യയെ വാര്‍ഷിക വരുമാന നിരക്കുകൊണ്ട് ഹരിച്ച്, നിക്ഷേപം ഇരട്ടിയാക്കാന്‍ ആവശ്യമായ സമയമാണ് ഇവിടെ കണക്കാക്കുന്നത്. ഉദാഹരണം, 8 ശതമാനം വാര്‍ഷിക വളര്‍ച്ച വാഗ്ദാനം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍, ഒമ്പത് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാകുന്നു. അതായത്, 72 ÷ 8 = 9 ഇങ്ങനെയാണ് നിക്ഷേപം നടത്തേണ്ട വര്‍ഷം കണ്ടെത്തിയത്.

ആറ് വര്‍ഷത്തിനുള്ളില്‍ 1,00,000 രൂപ ഇരട്ടിയാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 12 ശതമാനം വാര്‍ഷിക വരുമാനം പ്രതിവര്‍ഷം വേണമെന്ന് 72 നിയമം പറയുന്നു. 72 \div 6 = 12 ഇങ്ങനെയാണ് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്നത് കണ്ടെത്തുന്നത്.

നേരത്തെ വിരമിക്കാം

നേരത്തെ വിരമിക്കല്‍ സാധ്യമാകുന്നതിനായി എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുക, സ്ഥിരമായി നിക്ഷേപിക്കുക എന്നീ കാര്യങ്ങളാണ് ചെയ്യേണ്ടത്. 25 വയസുള്ളപ്പോള്‍ ഒരാള്‍ 10 ശതമാനം വാര്‍ഷിക വരുമാനത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 55 വയസാകുമ്പോഴേക്ക് 32 ലക്ഷമായി സമ്പാദ്യം വളരും.

ഇക്വിറ്റി ഫണ്ടുകള്‍ മികച്ച വളര്‍ച്ച വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഡെറ്റ് ഫണ്ടുകള്‍ പോലുള്ള സുരക്ഷിതമായ ഓപ്ഷനുകള്‍ ഉപയോഗിച്ച് നിക്ഷേപം വൈവിധ്യവത്കരിക്കുന്നത് നിങ്ങളുടെ പോര്‍ട്ട്‌ഫോളിയയെ സംരക്ഷിക്കാന്‍ സഹായിക്കും.

Also Read: Credit Score: എന്ത് ചെയ്തിട്ടും ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നില്ല അല്ലേ? ഇതാണ് കാരണം

പണപ്പെരുപ്പവും കണക്കിലെടുക്കാം. 7 ശതമാനം വരെ പണപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി 12 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയാനിടയുണ്ട്. പണപ്പെരുപ്പം മറികടക്കാന്‍ വിധത്തില്‍ നിക്ഷേപം ഉണ്ടാക്കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.