Gold Investment: സംഗതി അല്‍പം മോഡേണാണ്; പുത്തന്‍ തലമുറ മാതാപിതാക്കള്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇങ്ങനെ
Modern Parents Gold Investing Strategy: മക്കള്‍ക്കായി സ്വര്‍ണ നിലവറ എങ്ങനെയൊരുക്കാം എന്നതിനെ കുറിച്ചാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ അതായത് വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ ബിസിനസ് ആരംഭിക്കല്‍ തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനായാണ് ഈ നീക്കം. നി
ഇന്ത്യയില്‍ ഏറെനാളുകളായി പ്രചാരത്തിലുള്ള ആചാരമാണ് വിശേഷ ദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്വര്‍ണം സമ്മാനിക്കുന്നത്. മറ്റൊരു സമ്മാനത്തിനും നല്‍കാന്‍ സാധിക്കാത്ത വൈകാരിക മൂല്യവും പകരം വെക്കാനില്ലാത്ത സുരക്ഷിതത്വവും സ്വര്‍ണത്തിന് നല്‍കാന്‍ സാധിക്കുന്നു. നേരത്തെയൊക്കെ സ്വര്‍ണം സമ്മാനമായി നല്‍കുന്നത് വിവാഹ സമയത്തോ അല്ലെങ്കില്‍ പ്രത്യേക അവസരങ്ങളിലോ മാത്രമാണ്, എന്നാല്‍ ഇന്നങ്ങനെയല്ല, സ്വര്‍ണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആകെ മാറിയിരിക്കുന്നു.
മക്കള്‍ക്കായി സ്വര്‍ണ നിലവറ എങ്ങനെയൊരുക്കാം എന്നതിനെ കുറിച്ചാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍ അതായത് വിദ്യാഭ്യാസം, വിവാഹം അല്ലെങ്കില്‍ ബിസിനസ് ആരംഭിക്കല്‍ തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനായാണ് ഈ നീക്കം. നിങ്ങള്‍ക്കും കുട്ടികള്‍ക്കായി മികച്ചൊരു കലവറ തന്നെയൊരുക്കാന്‍ സാധിക്കും, എങ്ങനെയെന്നറിയാമോ?
പതിവായുള്ള നിക്ഷേപം
സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സ്വര്‍ണവില കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്നത് ഏറ്റവും ഉയര്‍ന്ന നിരക്കിലും. അതിനാല്‍ നിങ്ങള്‍ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും മികച്ച വരുമാനം നേടാനാകും. നേരത്തെ നിക്ഷേപിക്കുന്നത് ആസ്തികള്‍ വളരാനും സംയോജിപ്പിക്കാനും സമയം നല്‍കുന്നു.




ഒരു കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പണം മാറ്റിവെക്കുന്നത് പോലെ സ്വര്‍ണം വാങ്ങുന്നതിനായി നിങ്ങള്‍ക്ക് പ്രതിമാസം അല്ലെങ്കില്‍ ത്രൈമാസം ചെറിയ തുക മാറ്റിവെക്കാം. പ്രതിമാസം 1 ഗ്രാം വാങ്ങിക്കുന്നത് പോലും ഭാവിയില്‍ മികച്ച നേട്ടം സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.
ഡിജിറ്റലാകാം
സ്വര്‍ണം വാങ്ങിക്കുന്നതിനായി ജ്വല്ലറികളില്‍ തന്നെ പോകേണ്ടതില്ല, നോണ്‍ ഫിസിക്കല്‍ രീതിയിലും സ്വര്‍ണം സ്വന്തമാക്കാവുന്നതാണ്. ഗോള്‍ഡ് ഇടിഎഫുകള്‍ പോലുള്ളവ ഉദാഹരണങ്ങള്‍. 10 രൂപ മുതല്‍ ഓണ്‍ലൈനായി സ്വര്‍ണം വാങ്ങിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് മുന്നിലുണ്ട്.
സ്വര്‍ണ നാണയങ്ങളും ബാറുകളും
സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ പണികൂലി നല്‍കേണ്ടതുണ്ട്. എന്നാല്‍ നാണയങ്ങളും ബാറുകള്‍ക്കും പണികൂലി കുറവാണ്, ഇവ വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുന്നു.
Also Read: Gold Rate: എവിടെ പോകാന്‍, സ്വര്‍ണം പതുങ്ങിയത് കുതിക്കാന്‍ തന്നെ; കാത്തിരുന്ന് കാണാമെന്ന് വിദഗ്ധര്‍
ജീവിതത്തോട് ചേര്‍ക്കാം
കുട്ടികളുടെ പിറന്നാള്‍, മറ്റ് വിശേഷ അവസരങ്ങള്‍ എന്നിവയില്‍ വീട്ടിലേക്ക് സ്വര്‍ണം വാങ്ങിക്കാം, ഇങ്ങനെ ചെയ്യുന്നതും ഭാവിയില്‍ ഗുണം ചെയ്യും. കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുമ്പോള്‍ അവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനിച്ചും വ്യത്യസ്തരാകുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍.