AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: വിദ്യാര്‍ഥികള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താമോ? എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടത്?

Can Students Invest in Mutual Funds: മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ പോലെയല്ല മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം. റിസ്‌ക്ക് കൂടുതലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ ലാഭം മാത്രമല്ല സമ്മാനിക്കുക. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് പ്രായമൊരു ഘടകമാണെന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?

Mutual Funds: വിദ്യാര്‍ഥികള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താമോ? എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടത്?
മ്യൂച്വല്‍ ഫണ്ടുകള്‍ Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 22 Sep 2025 20:09 PM

പണം കൃത്യമായി നിക്ഷേപിച്ച് മുന്നോട്ട് പോകുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭാഗമാകാന്‍ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ഇന്ന് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്നതിനാല്‍ തന്നെ, വിദ്യാര്‍ഥികള്‍ പോലും ഇവിടെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നു.

മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ പോലെയല്ല മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം. റിസ്‌ക്ക് കൂടുതലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ ലാഭം മാത്രമല്ല സമ്മാനിക്കുക. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് പ്രായമൊരു ഘടകമാണെന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?

വിദ്യാര്‍ഥികള്‍ക്ക് നിക്ഷേപിക്കാമോ?

വിദ്യാര്‍ഥി എന്ന നിലയില്‍ നിങ്ങളുടെ നിക്ഷേപയാത്ര മനോഹരമാക്കുന്നതില്‍ മികച്ച പദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും അവധിക്കാല യാത്രകളും മാറ്റിവെച്ച് ആ പണം നിങ്ങള്‍ക്ക് സമ്പാദിക്കാനാകും. വിദ്യാര്‍ഥികള്‍ക്ക് മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് റിസ്‌ക്കെടുക്കാനുള്ള ധൈര്യം കൂടുതലുള്ളതിനാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തെ നടത്തുന്ന നിക്ഷേപങ്ങള്‍ വിപണിയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കുന്നതിനും മികച്ച സാമ്പത്തിക ശീലങ്ങള്‍ പിന്തുടരുന്നതിനും സഹായിക്കും. ഇന്‍ഡെക്‌സ് ഫണ്ടുകള്‍ പോലുള്ള നിക്ഷേപങ്ങളില്‍ നിന്ന് ആരംഭിക്കുന്നതാണ് നല്ലത്. റിസ്‌കും റിട്ടേണും തമ്മിലുള്ള സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്‌ളെക്‌സി ക്യാപുകളും തിരഞ്ഞെടുക്കാം. എന്നാല്‍ ഉയര്‍ന്ന റിട്ടേണുകള്‍ക്കായി റിസ്‌ക് കൂടുതലുള്ള ഫണ്ട് ഏറ്റെടുക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് ഫോക്കസ്ഡ് ഫണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണെന്ന് മുംബൈയിലെ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ പ്ലാന്‍ അഹെഡ് വെല്‍ത്ത് അഡൈ്വസേഴ്‌സിന്റെ സിഇഒ വിശാല്‍ ധവാന്‍ പറയുന്നു.

ഇവയ്ക്ക് പുറമെ ചെറുകിട, ഇടത്തരം ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇക്വിറ്റി ഫണ്ടുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നിശ്ചിത കാലയളവില്‍ നിക്ഷേപിക്കുകയും കുറഞ്ഞത് 10 വര്‍ഷത്തെ നിക്ഷേപം നടത്തുകയും വേണം. 5 വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍, മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: FD vs Bonds: 5 വര്‍ഷംകൊണ്ട് 10 ലക്ഷമുണ്ടാക്കാന്‍ എഫ്ഡി vs ബോണ്ട്; എതാണ് കൂടുതല്‍ മികച്ചത്

ഈ തെറ്റുകള്‍ അരുത്

നിക്ഷേപം നടത്തുന്ന സമയത്ത് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം ആളുകളും തെറ്റുകള്‍ വരുത്താറുണ്ട്.

കഴിഞ്ഞകാല വരുമാനങ്ങള്‍ പിന്തുടരുക

വിപണി തകര്‍ച്ച നേരിടുമ്പോള്‍ പരിഭ്രാന്തരാകുകയും നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുക

സമപ്രായക്കാരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുക

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളില്‍ വീഴുക

ഇത്തരം തെറ്റുകള്‍ വരുത്താതെ ശ്രദ്ധിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ഫണ്ട് മികച്ച പ്രകചനം കാഴ്ചവെച്ചെന്ന് കരുതി അത് സമാനമായ ഫലം തുടര്‍ന്നും നല്‍കണമെന്നില്ല. വിപണിയിടിയുമ്പോള്‍ വൈകാരികമായി പ്രതികരിക്കരുത്. ഈ സമയത്ത് നിങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നത് കനത്ത നഷ്ടമുണ്ടാക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.