Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണ വില താഴ്ന്നുതുടങ്ങി; ഒരു പവന് കൊടുക്കേണ്ടത് ഇത്രയും…
Kerala Gold Rate Update: ജനുവരി 21 രാവിലെ ചരിത്രത്തിൽ ആദ്യമായി ഒരു പവന് 110000 രൂപയും കടന്നു. ഉച്ചയ്ക്ക് വില വീണ്ടും കൂടി 1,15,000 രൂപയും കടന്നു. ഇപ്പോഴിതാ, മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുകയാണ്.

Gold Rate
സ്വർണവിലയിൽ നിർണായകമായ ദിവസമാണ് ഇന്ന്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ വൻ വർദ്ധനവാണ് വിലയിൽ ഉണ്ടായത്. ജനുവരി 21 രാവിലെ ചരിത്രത്തിൽ ആദ്യമായി ഒരു പവന് 110000 രൂപയും കടന്നു. എന്നാൽ കഥ അവിടെയും അവസാനിച്ചില്ല. ഉച്ചയ്ക്ക് വില വീണ്ടും കൂടി 1,15,000 രൂപയും കടന്നു. ഇപ്പോഴിതാ, മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുകയാണ്. എന്നാൽ, ഇത്തവണ ചെറിയൊരാശ്വാസം ഉണ്ട്. വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
ഡോണാൾഡ് ട്രംപിന്റെ നീക്കം വലിയ രീതിയിൽ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്ന പ്രഖ്യാപനവുമെല്ലാം നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
ഇന്നത്തെ സ്വര്‍ണവില
സ്വർണവിലയിൽ ഇന്ന് മൂന്ന് തവണയാണ് മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 1,13,520 രൂപയായിരുന്നു വില. ഉച്ചയ്ക്ക് 1,800 രൂപ കൂടി സ്വർണവില 1,15,320 രൂപയായി ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.
ഇന്ന് വൈകിട്ട് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 480 രൂപയാണ് കുറഞ്ഞത്. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,14,840 രൂപയാണ്. വിപണിവില 1,14,840 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ ഒരു പവന് ഏകദേശം 1.30 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. ഗ്രാമിന് 14,355 രൂപയാണ് നൽകേണ്ടത്.
ALSO READ: എന്റെ ഭഗവത്യേ….സ്വര്‍ണവില പിന്നെയും കൂടി, 1.15 ലക്ഷത്തിലേക്ക് എത്തിയല്ലോ നാഥാ
ജനുവരി മാസത്തെ സ്വർണവില
ജനുവരി 1: 99,040
ജനുവരി 2: 99880
ജനുവരി 3: 99600
ജനുവരി 4: 99600
ജനുവരി 5: 100760 (രാവിലെ)
ജനുവരി 5: 101080 (ഉച്ചയ്ക്ക്)
ജനുവരി 5: 1,01,360 (വൈകിട്ട്)
ജനുവരി 6: 101800
ജനുവരി 7: 1,02,280 (രാവിലെ)
ജനുവരി 7: 101400 (വൈകിട്ട്)
ജനുവരി 8: 1,01,200
ജനുവരി 9: 1,01,720 (രാവിലെ)
ജനുവരി 9: 1,02,160 (വൈകിട്ട്)
ജനുവരി 10: 1,03,000
ജനുവരി 11: 103000
ജനുവരി 12: 104240
ജനുവരി 13: 104520
ജനുവരി 14: 105320 (രാവിലെ)
ജനുവരി 14: 1,05,600 (വൈകിട്ട്)
ജനുവരി 15: 1,05,000 ( രാവിലെ)
ജനുവരി 15: 1,05,320 (വൈകിട്ട്)
ജനുവരി 16: 1,05,160
ജനുവരി 17: 1,05,440
ജനുവരി 18: 105440
ജനുവരി 19: 106840 (രാവിലെ)
ജനുവരി 19: 1,07,240 (വൈകിട്ട്)
ജനുവരി 20: 1,08,000 (രാവിലെ)
ജനുവരി 20: 108800 (ഉച്ചയ്ക്ക്)
ജനുവരി 20: 110400 (ഉച്ച കഴിഞ്ഞ്)
ജനുവരി 20: 109840 (വൈകിട്ട്)
ജനുവരി 21: 113520 (രാവിലെ)
ജനുവരി 21: 1,15,320 (ഉച്ചയ്ക്ക്)
ജനുവരി 21: 1,14,840 (വൈകിട്ട്)