Gold Rate: പ്രതീക്ഷ വേണ്ട, ചരിത്രവില കയറി സ്വർണം; ഒരു ഗ്രാം 13,000ലേക്ക്

Kerala Gold Silver Rate Today: യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് സ്വർണവില കുതിപ്പിന് ആക്കം കൂട്ടുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മുന്നേറുന്നുണ്ട്.

Gold Rate: പ്രതീക്ഷ വേണ്ട, ചരിത്രവില കയറി സ്വർണം; ഒരു ഗ്രാം 13,000ലേക്ക്

Gold Rate

Updated On: 

24 Dec 2025 | 09:46 AM

സാധാരണക്കാരുടെ സ്വർണമോഹങ്ങൾക്ക് തിരിച്ചടി നൽകി പൊന്നിന്റെ സഞ്ചാരം. ചരിത്രത്തിൽ ആദ്യമായി ഒരു പവന് ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. ഈ വർഷം മാത്രം 44,440 രൂപയാണ് സ്വർണവിലയിൽ കൂടിയത്. ഇന്നലെ ഒറ്റയടിക്ക് ​ഗ്രാമിന് 220 രൂപയും പവന് 1760 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പവന് 1,01,600 രൂപയായി രേഖപ്പെടുത്തിയിരുന്നു. ഒരു ​ഗ്രാമിന് 12,700 രൂപയായിയിരുന്നു ഇന്നലത്തെ വില.

യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയാണ് സ്വർണവില കുതിപ്പിന് ആക്കം കൂട്ടുന്നത്. കൂടാതെ, യുഎസ്- വെനസ്വേല സംഘർഷവും റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങൾ ഫലം കാണാത്തതും വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഭ്യന്തര വിപണിയിൽ സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്.

 

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം. ഇന്ന് 280 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,01,880 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 12,735 രൂപയാണ് നൽകേണ്ടത്. വിപണിവില 1,01,880 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില 1.10 ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ALSO READ: പൊന്നിന്‍ തിളക്കം ലക്ഷത്തില്‍; കേരളത്തില്‍ ഇനിയെന്ത് സംഭവിക്കും?

18 കാരറ്റ് സ്വർണത്തിന് 10,420 രൂപയും, 24 കാരറ്റിന് 13,893 രൂപയുമാണ് വില. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മുന്നേറുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 244 രൂപയും കിലോഗ്രാമിന് 2,44,000 രൂപയും ആണ്. ഒകേവലം ആഭരണം, നിക്ഷേപം എന്നിവയ്ക്ക് അപ്പുറമുള്ള വെള്ളിയുടെ ഡിമാൻഡാണ് വെള്ള ലോഹത്തിന്റെ വില വർദ്ധനവിന് കാരണമാകുന്നത്.

ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി