Kerala Gold Rate: സ്വർണം കിട്ടാക്കനി, വെള്ളി വിലയും പിടിതരില്ല; ഇന്നത്തെ നിരക്കുകൾ

Kerala Gold Silver Rate Today: യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്ക സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൂടാതെ ക്രൂഡ് ഓയിലിന്റെ വില കൂടിയതും തിരിച്ചടിയായി.

Kerala Gold Rate: സ്വർണം കിട്ടാക്കനി, വെള്ളി വിലയും പിടിതരില്ല; ഇന്നത്തെ നിരക്കുകൾ

Gold Rate

Updated On: 

17 Jan 2026 | 09:39 AM

സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ കാറ്റിൽപറത്തി സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇടയ്ക്കിടെ ചെറിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും വിലയിൽ വലിയ കുറവ് ഉണ്ടാവുന്നില്ല. പവന് ഒരു ലക്ഷവും ​ഗ്രാമിന് 13,000 കടന്നാണ് പൊന്നിന്റെ സഞ്ചാരം. ഭൗമരാഷ്ട്രീയ രംഗത്തുളള തര്‍ക്കങ്ങളും അനിശ്ചിതാവസ്ഥയും ഒക്കെയാണ് സ്വർണവിലയ്ക്ക് ആക്കം കൂട്ടുന്നത്.

യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്ക സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൂടാതെ ക്രൂഡ് ഓയിലിന്റെ വില കൂടിയതും തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും.

 

സ്വ‍ർണം വെള്ളി നിരക്കുകൾ

 

ഇന്ന് ഒരു പവൻ സ്വ‍ർണത്തിന് 1,05,440 രൂപയാണ് വില. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും വർദ്ധിക്കും. ഒരു ​ഗ്രാം സ്വർണത്തിന് 13,180 രൂപയാണ് നൽകേണ്ടത്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 305.90 രൂപയും കിലോഗ്രാമിന് 3,05,900 രൂപയുമാണ്.

ALSO READ: 50% നഷ്ടം സംഭവിച്ചേക്കും! സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കൂ

 

ജനുവരി മാസത്തെ സ്വർണവില

 

ജനുവരി 1: 99,040

ജനുവരി 2: 99880

ജനുവരി 3: 99600

ജനുവരി 4: 99600

ജനുവരി 5: 100760 (രാവിലെ)

ജനുവരി 5: 101080 (ഉച്ചയ്ക്ക്)

ജനുവരി 5: 1,01,360 (വൈകിട്ട്)

ജനുവരി 6: 101800

ജനുവരി 7: 1,02,280 (രാവിലെ)

ജനുവരി 7: 101400 (വൈകിട്ട്)

ജനുവരി 8: 1,01,200

ജനുവരി 9: 1,01,720 (രാവിലെ)

ജനുവരി 9: 1,02,160 (വൈകിട്ട്)

ജനുവരി 10: 1,03,000

ജനുവരി 11: 103000

ജനുവരി 12: 104240

ജനുവരി 13: 104520

ജനുവരി 14: 105320 (രാവിലെ)

ജനുവരി 14: 1,05,600 (വൈകിട്ട്)

ജനുവരി 15: 1,05,000 ( രാവിലെ)

ജനുവരി 15: 1,05,320 (വൈകിട്ട്)

ജനുവരി 16: 1,05,160

ജനുവരി 17: 1,05,440

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ