Salary: സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടാൻ വൈകും; പണി തന്നത് മെഡിസെപ്
Kerala Govt Employees' Salary: മെഡിസെപ് പ്രീമിയത്തിന്റെ 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് തയ്യാറാക്കിയിരുന്നത്. ജനുവരിയിൽ ശമ്പളം കൊടുക്കുന്നതിനായി ഒരാഴ്‌ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ജീവനക്കാരുടെയും ശമ്പളം വൈകിയേക്കും. മെഡിസെപുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിലുണ്ടായ ആശയക്കുഴപ്പമാണ് ശമ്പളത്തെയും ബാധിച്ചത്. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവാണ് പിൻവലിച്ചത്.
ഉത്തരവ് പ്രകാരം മെഡിസെപ് പ്രീമിയത്തിന്റെ 810 രൂപ പിടിച്ചുകൊണ്ടുള്ള ശമ്പള ബില്ലുകളാണ് തയ്യാറാക്കിയിരുന്നത്. ജനുവരിയിൽ ശമ്പളം കൊടുക്കുന്നതിനായി ഒരാഴ്‌ച മുമ്പേ ട്രഷറികളിലേക്ക് ബില്ല് നൽകിയിരുന്നു.
എന്നാൽ ചൊവ്വാഴ്ചയാണ് ഡിസംബറിലെ ശമ്പളത്തിൽ നിന്ന് പഴയനിരക്കായ 500 രൂപ പ്രീമിയം ഈടാക്കിയാൽ മതിയെന്ന നിർദേശം വന്നത്. തുടർന്ന് ട്രഷറികളിൽ എത്തിയ ബില്ലെല്ലാം മടക്കിയയച്ചു. എല്ലാ ഓഫീസുകളിലും പുതിയ ബില്ല് ഒന്നിച്ച് തയ്യാറാക്കാൻ തുടങ്ങിയതോടെ ശമ്പളവിതരണ സംവിധാനമായ സ്‌പാർക്കും പണിയിലായി.
ALSO READ: ജീവനക്കാർക്ക് കുടിശ്ശിക എന്ന് ലഭിക്കും? കിട്ടുന്നത് ഇത്രയും രൂപ….
ജനുവരി ഒന്നാം തീയതി ശമ്പളം പ്രതീക്ഷിച്ചിരുന്നവർക്ക് ഇനി വെള്ളിയാഴ്‌ചത്തെ മന്നംജയന്തി അവധി കഴിഞ്ഞ് ശനിയാഴ്‌ച ശമ്പളം കിട്ടാനാണ് സാദ്ധ്യത. മറ്റ് വകുപ്പുകളിലെ ജീവനക്കാർക്കും ഇതിനനുസരിച്ച് ശമ്പളം വൈകിയേക്കും.
2026 നുവരി ഒന്ന് മുതൽ 810 രൂപ പ്രീമിയത്തിൽ രണ്ടാംഘട്ടം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക നടപടി പൂർത്തിയാകാൻ വൈകിയതിനാൽ ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.