Kerala Lottery Result : കഴിഞ്ഞയാഴ്ച എറണാകുളം കൊണ്ടുപോയി, ഈ ആഴ്ചത്തെ സ്ത്രീശക്തിയുടെ ഭാ​ഗ്യം ആർക്കൊപ്പം

ഈ ആഴ്ച ആ ഭാ​ഗ്യം ഏത് ജില്ലയിലെത്തും എന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി പ്രേമികൾ. മുക്കാൽ കോടിയുടെ ഈ ആഴ്ചത്തെ ഭാ​ഗ്യം നേടാൻ 40 രൂപയുടെ ഭാ​ഗ്യ പരീക്ഷണം നടത്തിയാൽ മതി.

Kerala Lottery Result : കഴിഞ്ഞയാഴ്ച എറണാകുളം കൊണ്ടുപോയി, ഈ ആഴ്ചത്തെ സ്ത്രീശക്തിയുടെ ഭാ​ഗ്യം ആർക്കൊപ്പം

Sthree Shakthi Lottery (Image Credits: Social Media)

Published: 

29 Oct 2024 | 10:53 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ഫലം കഴിഞ്ഞയാഴ്ച പുറത്തു വന്നപ്പോൾ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ്. SU 612385 ആണ് ടിക്കറ്റ് നമ്പർ. ജിജിമോൻ കെടി എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. E 7113 ആണ് ഏജൻസി നമ്പർ.

ഈ ആഴ്ച ആ ഭാ​ഗ്യം ഏത് ജില്ലയിലെത്തും എന്ന് ഉറ്റുനോക്കുകയാണ് ലോട്ടറി പ്രേമികൾ. മുക്കാൽ കോടിയുടെ ഈ ആഴ്ചത്തെ ഭാ​ഗ്യം നേടാൻ 40 രൂപയുടെ ഭാ​ഗ്യ പരീക്ഷണം നടത്തിയാൽ മതി.
എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില.

 

സ്ത്രീ ശക്തി ലോട്ടറി സമ്മാനത്തുകയുടെ ഘടന

 

  1. ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
  2. രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം: 5,000 രൂപ
  4. നാലാം സമ്മാനം: 2,000 രൂപ
  5. അഞ്ചാം സമ്മാനം: 1,000 രൂപ
  6. ആറാം സമ്മാനം: 500 രൂപ
  7. ഏഴാം സമ്മാനം: 200 രൂപ
  8. എട്ടാം സമ്മാനം: 100 രൂപ
  9. പ്രോത്സാഹന സമ്മാനം: 8,000 രൂപ

 

സമ്മാനത്തുക ലഭിക്കാൻ ആവശ്യമായ രേഖകൾ ഇവയെല്ലാം…

 

  • സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പി.
  • പാസ്പോർട്ട് സെെസ് ഫോട്ടോ
  • സമ്മാനം കെെപ്പറ്റാനുള്ള ഫോമും സ്റ്റാമ്പും.
  • തിരിച്ചറിയൽ രേഖ

സ്ത്രീ ശക്തി ലോട്ടറിയ്ക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ തുടങ്ങിയ ലോട്ടറികളും ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ 7 ബംബർ ലോട്ടറികളും പുറത്തിറക്കുന്നു. ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ,പൂജ എന്നിങ്ങനെയുള്ള ബംബർ ലോട്ടറികളാണ് പുറത്തിറക്കുന്നത്. നിലവിൽ പൂജ ബംബറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോ​ഗമിക്കുന്നത്.

Follow Us
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം