Onam Kit 2026: ദേ ഓണക്കിറ്റെത്തി…16 ഇനം സാധനങ്ങള്‍ എന്തെല്ലാം? വിതരണം എന്ന് മുതല്‍?

Kerala Onam Kit 2026: Full List of 16 Items and Expected Distribution Date: 16 ഇനം സാധനങ്ങളുമായാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിനെത്തുന്നത്. വെളിച്ചെണ്ണ മുതല്‍ പായസം മിക്‌സ് വരെ കിറ്റിലുണ്ടായിരിക്കും. കിറ്റ് വിതരണം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കിറ്റ് വിതരണം ചെയ്യുമെന്ന ഉറപ്പ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നല്‍കുന്നുമുണ്ട്.

Onam Kit 2026: ദേ ഓണക്കിറ്റെത്തി...16 ഇനം സാധനങ്ങള്‍ എന്തെല്ലാം? വിതരണം എന്ന് മുതല്‍?

സദ്യ, ഓണക്കിറ്റ്‌

Updated On: 

28 Jul 2026 | 07:27 AM

കേരളം മറ്റൊരു ഓണക്കാലത്തിലേക്ക് കൂടി പ്രവേശിക്കാന്‍ പോകുകയാണ്. ഓണമെന്ന് പറയുമ്പോള്‍ തന്നെ വലിയ പണച്ചെലവാണ് മലയാളികളുടെ മനസിലേക്ക് എത്തുക. എന്നാല്‍ സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഓണാഘോഷം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ആഘോഷിക്കുന്നതിനായി ഈ വര്‍ഷവും സര്‍ക്കാര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഓണക്കിറ്റുകള്‍ മാത്രമല്ല, സംസ്ഥാന വ്യാപകമായി വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ചന്തകള്‍ നടത്താനും പദ്ധതിയുണ്ട്.

16 ഇനം സാധനങ്ങളുമായാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിനെത്തുന്നത്. വെളിച്ചെണ്ണ മുതല്‍ പായസം മിക്‌സ് വരെ കിറ്റിലുണ്ടായിരിക്കും. കിറ്റ് വിതരണം ചെയ്യുന്നതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കിറ്റ് വിതരണം ചെയ്യുമെന്ന ഉറപ്പ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നല്‍കുന്നുമുണ്ട്.

കിറ്റ് ആര്‍ക്കെല്ലാം ലഭിക്കും?

സംസ്ഥാനത്തെ എല്ലാ റേഷന്‍ ഗുണഭോക്താക്കളിലേക്കും ഓണക്കിറ്റ് എത്തില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സംസ്ഥാനത്തെ എഎവൈ വിഭാഗം അതായത് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ കിറ്റ് ലഭിക്കുകയുള്ളൂ. ഇവര്‍ക്ക് പുറമെ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതാണ്.

വിതരണം എന്ന് മുതല്‍?

സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മാസം 10 മുതല്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 ഓടെ വിതരണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് വാങ്ങിക്കാവുന്നതാണ്. 2026 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വിതരണത്തിന് വേണ്ടത്. കിറ്റ് വിതരണത്തിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഒരു കിറ്റിന് 854 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

16 ഇനം സാധനങ്ങള്‍ എന്തെല്ലാം?

  • പഞ്ചസാര- 1 കിലോ
  • വെളിച്ചെണ്ണ- 1 ലിറ്റര്‍
  • തുവരപരിപ്പ്- 250 ഗ്രാം
  • ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
  • വന്‍പയര്‍- 250 ഗ്രാം
  • കടല- 500 ഗ്രാം
  • നെയ്യ്- 100 മില്ലി ലിറ്റര്‍
  • ശബരി പായസക്കൂട്ട്- 40 ഗ്രാം
  • ശബരി ഗോള്‍ഡ് ചായപ്പൊടി- 250 ഗ്രാം
  • ശബരി പായസം മിക്‌സ്- 200 ഗ്രാം
  • ശബരി സാമ്പാര്‍ പൊടി- 100 ഗ്രാം
  • ശബരി മല്ലി പൊടി- 100 ഗ്രാം
  • ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം
  • ശബരി ഉപ്പ് പൊടി- 1 കിലോ
  • സഞ്ചി

Also Read: ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; ആദ്യം മഞ്ഞക്കാർഡിന്, കിറ്റിൽ 16 ഇനം സാധനങ്ങൾ

ഓണം ഫെയറുകള്‍ നടക്കും

ഓണക്കിറ്റ് വിതരണത്തിന് പുറമെ എല്ലാ വര്‍ഷത്തെയും പോലെ സപ്ലൈകോ ഈ വര്‍ഷവും ഓണം ഫെയറുകള്‍ നടത്തും. മൂന്ന് ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ല ഫെയറുകളും 126 മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും നടത്താനാണ് തീരുമാനം.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍. ഓഗസ്റ്റ് 8 മുതല്‍ 25 വരെയായിരിക്കും ഇത്. ശേഷിക്കുന്ന 111 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ ഓണം ജില്ല ഫെയറുകളും നടത്തുന്നതാണ്. ഇതിനായി 448.05 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

English Summary

The Kerala government is set to distribute the Onam Kit 2026 to eligible beneficiaries ahead of the festival. The welfare package includes 16 essential grocery items. Check the complete list of items, eligibility criteria, and the expected distribution date.

Follow Us
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി