Ration Updates : ജൂലൈയിൽ വാങ്ങിയവർക്കും മണ്ണെണ്ണ ഓഗസ്റ്റിൽ കിട്ടും; മഞ്ഞ കാർഡുകാർക്ക് രണ്ട് ലിറ്റർ വരെ ലഭിക്കും

Kerala Ration Update : ത്രൈമാസ കണക്ക് പ്രകാരം പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലിറ്റർ വീതമാണ് മണ്ണെണ്ണ ലഭിക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക

Ration Updates : ജൂലൈയിൽ വാങ്ങിയവർക്കും മണ്ണെണ്ണ ഓഗസ്റ്റിൽ കിട്ടും; മഞ്ഞ കാർഡുകാർക്ക് രണ്ട് ലിറ്റർ വരെ ലഭിക്കും

Kerala Ration Shop

Published: 

02 Aug 2025 22:01 PM

ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ഇന്ന് രണ്ടാം തീയതി മുതൽ ആരംഭിച്ചു കഴിഞ്ഞു. അതാത് കാർഡുടമകൾക്ക് ലഭിക്കുന്ന അരിയും ഗോതമ്പും പഞ്ചസാരയ്ക്കും പുറമെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മണ്ണെണ്ണയും നൽകുന്നുണ്ട്. ആന്ത്യോദയ അന്ന യോജന (മഞ്ഞ റേഷൻ കാർഡ്) വിഭാഗത്തിലുള്ളവർക്ക് ഒരു ലിറ്ററും മറ്റ് കാർഡുടമകൾക്ക് അര ലിറ്ററും വീതമാണ് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇന്നത്തെ വില വർധനയോടെ സംസ്ഥാനത്തെ മണ്ണെണ്ണയുടെ വില 68 രൂപയുമാണ്.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ത്രൈമാസ കണക്ക് പ്രകാരമാണ് മണ്ണെണ്ണ റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. അതായത്, ജൂലൈ മാസത്തിൽ മണ്ണെണ്ണ വാങ്ങിക്കാത്തവർക്കും ലഭിക്കാത്തവർക്കും ഓഗസ്റ്റിലോ അല്ലെങ്കിൽ സെപ്റ്റംബർ പൂർത്തിയാകുന്നതിന് മുമ്പോ വാങ്ങിയാൽ മതിയാകും. ഇതിന് പുറമെ മണ്ണെണ്ണ സംബന്ധിച്ചുള്ള മറ്റൊരു സന്തോഷവാർത്തയും കൂടിയുണ്ട്. ജൂലൈ മാസത്തിൽ മണ്ണെണ്ണ വാങ്ങിയവർക്ക് ഓഗസ്റ്റിലും മണ്ണെണ്ണ ലഭിക്കും.

ALSO READ : Kerosene Ration Price : ഇനി 65 രൂപ അല്ല, മണ്ണെണ്ണയുടെ വില കൂട്ടി, ഓഗസ്റ്റിലെ റേഷൻ ഇന്നുമുതൽ

ജൂലൈ-സെപ്റ്റംബർ ത്രൈമാസ കണക്കിലുള്ള മണ്ണെണ്ണയാണ് കഴിഞ്ഞ മാസം റേഷൻ കടകൾ വഴി വിതരണം ചെയ്ത്. ഈ മാസം ഈ കണക്ക് പ്രകാരമുള്ള മണ്ണെണ്ണയ്ക്ക് പുറമെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിലെ മണ്ണെണ്ണ ഈ മാസം (ഓഗസ്റ്റ്) റേഷൻ കടകളിൽ നിന്നും ലഭിക്കുന്നതാണ്. കഴിഞ്ഞ മാസം വാങ്ങിയവർക്ക് അതാത് കാർഡുകൾക്ക് ലഭിക്കുന്ന മണ്ണെണ്ണ കിട്ടും. വാങ്ങിക്കാത്തവർക്കും ലഭിക്കാത്തവർക്കും രണ്ട് ത്രൈമാസത്തിലെ മണ്ണെണ്ണ ഒരുമിച്ച് ലഭിക്കും.

അതായത് മഞ്ഞ കാർഡുകാർക്ക് ഓരോ ലിറ്റർ വീതം, രണ്ട് ലിറ്റർ മണ്ണെണ്ണ ലഭിക്കും. മറ്റ് കാർഡുടമകൾക്ക് അര ലിറ്റർ വീതം, ഒരു ലിറ്റർ മണ്ണെണ്ണയും ലഭിക്കും. ഓർക്കുക ജൂലൈയിൽ മണ്ണെണ്ണ വാങ്ങിക്കാത്തവർക്കും ലഭിക്കാത്തവർക്കും മാത്രമെ ഇങ്ങനെ ലഭിക്കു. അല്ലാത്തപക്ഷം അതാത് കാർഡുകൾക്ക് ലഭ്യമായ മണ്ണെണ്ണ ലഭിക്കുന്നതാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും