Ration Shop Dealers Commission: റേഷൻ വ്യാപാരികൾക്ക് വേതന വർദ്ധനവ്; പുതിയ പാക്കേജ് ജനുവരി മുതൽ

Kerala Ration Dealers Wage Revision 2026: സർക്കാർ വേതന പാക്കേജ് അംഗീകരിച്ച പശ്ചാത്തലത്തിൽ, ഫെബ്രുവരി മാസം മുതൽ നടത്താനിരുന്ന റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

Ration Shop Dealers Commission: റേഷൻ വ്യാപാരികൾക്ക് വേതന വർദ്ധനവ്; പുതിയ പാക്കേജ് ജനുവരി മുതൽ

Ration Shop

Updated On: 

20 Jan 2026 | 10:07 PM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ചരിത്രപരമായ ഈ തീരുമാനം ഉണ്ടായത്. 2026 ജനുവരി മുതൽ പുതിയ വേതന പാക്കേജ് പ്രാബല്യത്തിൽ വരും.

റേഷൻ വിതരണത്തിന്റെ അളവ് അനുസരിച്ചാണ് പുതിയ കമ്മീഷൻ പാക്കേജ് നിശ്ചയിച്ചിരിക്കുന്നത്. 15 ക്വിന്റൽ വരെ പ്രതിമാസം 6,800 രൂപ കമ്മീഷൻ. 15 മുതൽ 45 ക്വിന്റൽ വരെ: അടിസ്ഥാന കമ്മീഷൻ 9,000 രൂപ. ഇതിനു പുറമെ വിതരണം ചെയ്യുന്ന ഓരോ അധിക ക്വിന്റലിനും 270 രൂപ വീതം ലഭിക്കും.

45 ക്വിന്റലിന് മുകളിലാണെങ്കിൽ അടിസ്ഥാന കമ്മീഷൻ 21,000 രൂപയായി വർദ്ധിപ്പിച്ചു. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ വീതം അധികമായി ലഭിക്കും. നിലവിൽ വ്യാപാരികൾക്ക് ലഭിച്ചിരുന്ന പരമാവധി അടിസ്ഥാന വേതനം 18,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്തി. കൂടാതെ, അധിക കമ്മീഷൻ നിരക്ക് 180 രൂപയിൽ നിന്ന് 270 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു.

 

സമരം പിൻവലിച്ചു

 

സർക്കാർ വേതന പാക്കേജ് അംഗീകരിച്ച പശ്ചാത്തലത്തിൽ, ഫെബ്രുവരി മാസം മുതൽ നടത്താനിരുന്ന റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു. വളരെക്കാലമായുള്ള തങ്ങളുടെ ആവശ്യം പരിഗണിച്ചതിൽ സർക്കാരിനെ സംഘടനകൾ അഭിനന്ദിച്ചു.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു