Cibil Score Benefits: ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ ലോണ്‍ മാത്രമല്ല ലഭിക്കുക, നേട്ടങ്ങള്‍ വേറെയും
How to Improve Cibil Score: ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് സഹായിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെയും ലോണിന്റെയും കൃത്യമായ തിരിച്ചടവാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം.
പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ അത് നിറവേറ്റുന്നതിനായി ലോണുകള്‍ എടുക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷെ ഒരു ലോണ്‍ ലഭിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ജോലി, വരുമാനം, മുന്‍ വര്‍ഷങ്ങളിലെ ലോണ്‍ ഇതെല്ലാം നോക്കിയാണ് ലോണ്‍ അനുവദിക്കുന്നത്. വായ്പ എടുക്കുന്നതിനുള്ള നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിബില്‍ സ്‌കോര്‍. ലോണ്‍ കൊടുക്കുന്നവരും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡും ലോണ്‍ പേയ്‌മെന്റുകളും പരിശോധിച്ച് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ ക്രെഡിറ്റുകളുടെ ശരിയായ വിവരങ്ങളില്ലാതെ ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുകള്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പറയാറില്ലെ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയാമോ? ക്രെഡിറ്റ് സ്‌കോര്‍ കുറയുമ്പോള്‍ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുന്നതുപോലെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുമ്പോള്‍ മറ്റനവധി നേട്ടങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
വായ്പ സാധ്യത
സാമ്പത്തിക അച്ചടക്കത്തിന്റെയും വായ്പ തിരിച്ചടവ് ശേഷിയേയുമാണ് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അപകട സാധ്യത കുറവായതുകൊണ്ട് തന്നെ വായ്പ നല്‍കുന്നവര്‍ എപ്പോഴും ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവരെയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന സിബില്‍ ഉള്ളത് ലോണുകള്‍ ലഭിക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.
കുറഞ്ഞ പലിശ നിരക്ക്
ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പകള്‍ എടുക്കുമ്പോഴും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും കുറഞ്ഞ പലിശ നിരക്കാണ് ലഭിക്കുന്നത്. ഒരു നിശ്ചിത സമയത്ത് പലിശയടവുകളിലൂടെ സമ്പാദിക്കാനും ഇവര്‍ക്ക് സാധിക്കും. കാരണം ഇവര്‍ക്ക് പലിശയിനത്തില്‍ വലിയ തുക ചിലവാക്കേണ്ടതായി വരുന്നില്ല.
പരിഗണന
ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കുമ്പോള്‍ പലിശ നിരക്ക്, തിരിച്ചടവിന്റെ കാലയളവ് എന്നീ ലോണ്‍ നിബന്ധനകളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
വേഗത്തിലുള്ള അനുമതി പ്രക്രിയകള്‍
അപകട സാധ്യത കുറവായതിനാല്‍ തന്നെ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുകളുള്ളവരുടെ ക്രെഡിറ്റ് അനുമതി പ്രക്രിയകള്‍ കാര്യക്ഷമമാണ്. ഇവര്‍ക്ക് ക്രെഡിറ്റിനുള്ള അംഗീകാരം വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നു. അത്യാവശ്യമായി പണം വേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് പെട്ടെന്ന് പണം ലഭിക്കുകയും ചെയ്യും.
ഉയര്‍ന്ന ക്രെഡിറ്റ് പരിധികള്‍
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുകള്‍ ഉത്തരവാദിത്തത്തോടെ തിരിച്ചടവ് നടത്തുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകളിലും ലോണുകളിലും ഉയര്‍ന്ന ക്രെഡിറ്റ് പരിധികള്‍ ലഭിക്കും. ഇത് കൂടുതല്‍ സാമ്പത്തിക വഴക്കത്തിനും വാങ്ങല്‍ ശേഷിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍
കാര്‍ ഇന്‍ഷൂറന്‍സ് പോലുള്ള പ്രീമിയങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ കമ്പനികള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പ്രീമിയത്തിലേക്ക് എത്തിക്കുകയും, കാലം കഴിയുമ്പോള്‍ മികച്ച രീതിയില്‍ പണം ലാഭിക്കാനും സാധിക്കും.
Also Read: EPS Pension Calculator: 60 ലക്ഷത്തിന് മുകളിൽ പെൻഷൻ, റിട്ടയർ ചെയ്ത് പിന്നെ സ്വസ്ഥമായിരിക്കാം
ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ സ്‌കോറുള്ളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. വിവിധ സാമ്പത്തിക ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകും. അതിനാല്‍ എല്ലാവരും പരാമധി ഉയര്‍ന്ന നിലയില്‍ തന്നെ സിബില്‍ സ്‌കോര്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക.
ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് സഹായിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെയും ലോണിന്റെയും കൃത്യമായ തിരിച്ചടവാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഉടനടി അടയ്ക്കുക
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കുടിശികകള്‍ സമയബന്ധിതമായി തീര്‍ക്കുക എന്നതാണ്. പേയ്മെന്റുകള്‍ക്ക് കാലതാമസം നേരിടുമ്പോള്‍ ക്രെഡിറ്റിനെയും അതുവഴി ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും. അതുകൊണ്ട് പെയ്‌മെന്റുകള്‍ കൃത്യമായി അടച്ച് തീര്‍ക്കുക.
അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക
വിവിധതരം ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വിപണിയിലുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരേസമയം നിരവധി കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും.
നല്ല ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിര്‍ത്തുക
നിങ്ങളുടെ സാമ്പത്തിക, മുന്‍ വര്‍ഷത്തെ ക്രെഡിറ്റിനെ അടിസ്ഥാനമാക്കി ക്രെഡിറ്റ് കാര്‍ഡിന് ഒരു നിശ്ചിത പരിധിയുണ്ട്. ക്രെഡിറ്റ് സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിന്, ക്രെഡിറ്റ് വിനിയോഗ അനുപാതം 30% ല്‍ താഴെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ സമയംകൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വളരെ ഫലപ്രദമായ മാര്‍ഗമാണിത്.
ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ സൂക്ഷിക്കുക
ചിലവുകളും പേയ്മെന്റ് പാറ്റേണുകളും മനസിലാക്കുന്നതിന് ക്രെഡിറ്റ് റിപ്പോര്‍ട്ടും അവലോകനം ചെയ്യുക. മികച്ച സാമ്പത്തിക ആസൂത്രണം ഉണ്ടാക്കിയെടുക്കുക.