AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Salary Account Benefits: സാലറി അക്കൗണ്ട് ശമ്പളത്തിന് മാത്രമല്ല; ഇനിയുമുണ്ട് ഒട്ടേറെ ഗുണങ്ങൾ

Salary Account Benefits: ക്ലാസിക് സാലറി അക്കൗണ്ടുകൾ, വെൽത്ത് സാലറി അക്കൗണ്ടുകൾ, ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ഡിഫൻസ് സാലറി അക്കൗണ്ടുകൾ തുടങ്ങി വിവിധ തരം സാലറി അക്കൗണ്ടുകളുണ്ട്. ഇവയിലൂടെ ലഭിക്കുന്ന വ്യത്യസ്ത സേവനങ്ങൾ‌ പരിചയപ്പെട്ടാ‌ലോ...

Salary Account Benefits: സാലറി അക്കൗണ്ട് ശമ്പളത്തിന് മാത്രമല്ല; ഇനിയുമുണ്ട് ഒട്ടേറെ ഗുണങ്ങൾ
Image Credit source: Freepik
nithya
Nithya Vinu | Published: 22 May 2025 11:48 AM

ശമ്പളത്തിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടാണ് സാലറി അക്കൗണ്ടുകൾ‍. ഇതിലൂടെ പണം നിക്ഷേപിക്കാനും, പിൻവലിക്കാനും, എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനും കഴിയും.

എന്നാൽ ഇത് മാത്രമല്ല, ഇനിയും നിരവധി നേട്ടങ്ങൾ സാലറി അക്കൗണ്ടിലൂടെ ലഭ്യമാകും. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഈ ആനുകൂല്യങ്ങളെക്കുറിച്ച് അറിയൂ, കാരണം ഒരു ബാങ്കും അക്കൗണ്ട് ഉടമകൾക്ക് ഈ ആനുകൂല്യങ്ങളെക്കുറിച്ച് പറയുന്നില്ല.

ക്ലാസിക് സാലറി അക്കൗണ്ടുകൾ, വെൽത്ത് സാലറി അക്കൗണ്ടുകൾ, ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ഡിഫൻസ് സാലറി അക്കൗണ്ടുകൾ തുടങ്ങി വിവിധ തരം സാലറി അക്കൗണ്ടുകളുണ്ട്. ഇവയിലൂടെ ലഭിക്കുന്ന വ്യത്യസ്ത സേവനങ്ങൾ‌ പരിചയപ്പെട്ടാ‌ലോ…

ALSO READ: വീടെന്ന സ്വപ്നം നിറവേറാം, പിഎംഎവൈ-യു സമയപരിധി നീട്ടി, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

സാലറി അക്കൗണ്ടുകളുടെ ഗുണങ്ങൾ

ചില സാലറി അക്കൗണ്ടുകൾക്ക് അപകട മരണ കവറേജ് അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് കവറേജ് കൂടിയുണ്ട്. ഇവ അധിക സുരക്ഷ നൽകുന്നു.

സാലറി അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾക്കും ഭവന വായ്പകൾക്കും മികച്ച പലിശ നിരക്കുകൾ ലഭിക്കും. കുറഞ്ഞ പലിശ നിരക്കിൽ വായ്പ നേടാൻ കഴിയും.

സാലറി അക്കൗണ്ടിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ പണം പിൻവലിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

പല ബാങ്കുകളും സാലറി അക്കൗണ്ട് ഉടമകൾക്ക് മുൻഗണനാ സേവനങ്ങൾ നൽകുന്നു. ഇതിൽ, ഡെഡിക്കേറ്റഡ് പേഴ്സണൽ ബാങ്കിങ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാണ്.

പല ബാങ്കുകളും സാലറി അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ക്രെഡിറ്റ് കാർഡുകളും മികച്ച ഓഫറുകളും നൽകുന്നു. വാർഷിക ഫീസുകളിലെ കിഴിവുകളും റിവാർഡ് പോയിന്റുകളും ഇതിൽ ഉൾപ്പെടുന്നു.

സാലറി അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ നിരവധി ഓൺലൈൻ ഷോപ്പിംഗ്, ഡൈനിംഗ് ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിൽ കിഴിവുകളും ക്യാഷ്ബാക്കും ഉൾപ്പെടുന്നു.

NEFT, RTGS പോലുള്ള ഡിജിറ്റൽ സേവനങ്ങൾ സൗജന്യമാണ്, ഇത് പണ വിനിമയം എളുപ്പത്തിലാക്കുന്നു.

സൗജന്യ ചെക്ക്ബുക്ക്, ഡെബിറ്റ് കാർഡ് സേവനങ്ങൾ നൽകുന്നു.

എല്ലാ മാസവും നിശ്ചിത സൗജന്യ എടിഎം ഇടപാടുകൾ അനുവദിക്കുന്നു.

മിക്ക സാലറി അക്കൗണ്ടുകളും സീറോ ബാലൻസ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.