AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PMAY-Urban: വീടെന്ന സ്വപ്നം നിറവേറാം, പിഎംഎവൈ-യു സമയപരിധി നീട്ടി, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

PMAY-U application process: നഗരപ്രദേശങ്ങളിൽ താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ യോഗ്യരായവർക്ക് സഹായം നൽകുക എന്നതാണ് പ്രധാനമന്ത്രി ആവാസ് യോജന-അർബൻ 2.0 ലക്ഷ്യമിടുന്നത്.

PMAY-Urban: വീടെന്ന സ്വപ്നം നിറവേറാം, പിഎംഎവൈ-യു സമയപരിധി നീട്ടി, അപേക്ഷിക്കേണ്ടത് ഇങ്ങനെ…
Image Credit source: Freepik
nithya
Nithya Vinu | Published: 22 May 2025 10:55 AM

പ്രധാനമന്ത്രി ആവാസ് യോജന–അർബൻ (പിഎംഎവൈ-യു) പദ്ധതി പ്രകാരം 2022 മാർച്ച് 31 നകം അനുവദിച്ച വീടുകൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. നഗരപ്രദേശങ്ങളിൽ താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ യോഗ്യരായവർക്ക് സഹായം നൽകുക എന്നതാണ് പ്രധാനമന്ത്രി ആവാസ് യോജന-അർബൻ 2.0 ലക്ഷ്യമിടുന്നത്.

അപേക്ഷിക്കാനുള്ള വിധം

യോഗ്യത പരിശോധിക്കുക

താഴെ പറയുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.

സാമ്പത്തികമായി ദുർബലരായവർ (EWS) – വാർഷിക വരുമാനം 3 ലക്ഷം രൂപ വരെ

താഴ്ന്ന വരുമാനക്കാർ (LIG) – വരുമാനം 3 ലക്ഷം മുതൽ 6 ലക്ഷം വരെ

ഇടത്തരം വരുമാനക്കാർ – I (MIG -I) – വരുമാനം 6 ലക്ഷം മുതൽ 12 ലക്ഷം വരെ

ഇടത്തരം വരുമാനക്കാർ -II (MIG -II)– വരുമാനം 12 ലക്ഷം മുതൽ 18 ലക്ഷം വരെ

ഓൺലൈനായി അപേക്ഷിക്കുക 

പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനായി https://pmaymis.gov.in/ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

തുടർന്ന് ‘സിറ്റിസൺ അസെസ്മെന്റ്’ (Citizen Assessment) സെക്ഷനിൽ പോകുക

ശേഷം നിങ്ങളുടെ യോഗ്യത (EWS, LIG, MIG) തിരഞ്ഞെടുക്കുക

ആധാർ നമ്പർ, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക

അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം.

വെബ്‌സൈറ്റിൽ ട്രാക്ക് യുവർ അസെസ്മെന്റ് സ്റ്റാറ്റസ് സെക്ഷനിൽ പോയി അപേക്ഷ നമ്പർ നൽകി അപേക്ഷാ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

ഓഫ്‌ലൈൻ അപേക്ഷ 

ഒരു പൊതു സേവന കേന്ദ്രം അല്ലെങ്കിൽ പിഎംഎവൈ-ൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്ക് വഴി പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്. ഫീസ് അടച്ച് ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷാ ഫോം സമർപ്പിക്കുക.

ആവശ്യമായ രേഖകൾ

അപേക്ഷകന്റെ ആധാർ നമ്പർ, പേര്, ജനനത്തീയതി

കുടുംബാംഗങ്ങൾക്കുള്ള ആധാർ വിവരങ്ങൾ

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

വരുമാന സർട്ടിഫിക്കറ്റ്

ലാൻഡ് ഡോക്യുമെന്റ്