AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lifetime Free Credit Cards: സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍, അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

Lifetime Free Credit Cards: 'ലൈഫ് ടൈം ഫ്രീ' എന്ന് കേൾക്കുമ്പോൾ തന്നെ അപേക്ഷിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കാരണം, ഇവ യഥാർത്ഥത്തിൽ പൂർണ്ണമായും സൗജന്യമായിരിക്കില്ല.

Lifetime Free Credit Cards: സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍, അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 14 Sep 2025 16:09 PM

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസംപ്രതി വർദ്ധിച്ചുവരികയാണ്. അതിൽത്തന്നെ വാർഷിക ഫീസും മറ്റ് ചാർജുകളുമില്ലാത്ത ‘ലൈഫ് ടൈം ഫ്രീ’ ക്രെഡിറ്റ് കാർഡുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ, ‘ലൈഫ് ടൈം ഫ്രീ’ എന്ന് കേൾക്കുമ്പോൾ തന്നെ അപേക്ഷിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. കാരണം, ഇവ യഥാർത്ഥത്തിൽ പൂർണ്ണമായും സൗജന്യമായിരിക്കില്ല.

മറഞ്ഞിരിക്കുന്ന ചാർജുകൾ

പലിശ നിരക്കുകൾ: കൃത്യസമയത്ത് കുടിശ്ശിക തുക പൂർണ്ണമായി അടയ്ക്കാത്തപക്ഷം, കാർഡ് ഉപയോഗിച്ച തുകയ്ക്ക് ബാങ്ക് ഉയർന്ന പലിശ ഈടാക്കും.

വൈകിയുള്ള പേയ്‌മെന്റ് ഫീസ്: ബിൽ അടയ്‌ക്കേണ്ട തീയതി കഴിഞ്ഞുള്ള പേയ്‌മെന്റുകൾക്ക് ഫീസ് ഈടാക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നു.

പണം പിൻവലിക്കൽ: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് പലപ്പോഴും ഉയർന്ന നിരക്കുകൾ ഈടാക്കും.

ഓവർലിമിറ്റ് ഫീസ്: നിങ്ങളുടെ ക്രെഡിറ്റ് പരിധി കവിയുന്നത് അധിക നിരക്കുകൾക്ക് കാരണമായേക്കാം.

വിദേശ കറൻസി ഇടപാടുകൾ: ഇത്തരം കാർഡുകൾക്ക് ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് 2 മുതൽ 4 ശതമാനം വരെയെങ്കിലും ഉണ്ടാകും. മറ്റ് കറൻസികളിൽ ഇടപാട് നടത്തേണ്ടി വരുമ്പോൾ ഈ ചാർജുകൾ നൽകേണ്ടി വരും.

ആനുകൂല്യങ്ങൾ

റിവാർഡ് പോയിൻ്റ്സ്/ക്യാഷ്ബാക്ക്: ചില കാർഡുകൾ ഓൺലൈൻ ഷോപ്പിംഗ്, ഭക്ഷണം, യാത്ര, തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ പ്രത്യേക റിവാർഡ് പോയിൻ്റുകളോ ക്യാഷ്ബാക്കോ നൽകാറുണ്ട്.

ലോഞ്ച് ആക്‌സസ്: വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നൽകുന്ന കാർഡുകളും ലഭ്യമാണ്.

ഓഫറുകൾ: സിനിമ ടിക്കറ്റുകൾക്ക് കിഴിവ്, ഭക്ഷണശാലകളിൽ പ്രത്യേക ഓഫറുകൾ, ഇന്ധന സർചാർജ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുക.