AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇതുവരെ കണ്ടതെല്ലാം ട്രെയിലര്‍; ഇനിയാണ് ഞെട്ടാന്‍ പോകുന്നത്? സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കിയേക്കും

Kerala Gold Price Analysis: സാധാരണക്കാരന് സ്വര്‍ണം കിട്ടാക്കനിയായി മാറുന്നതാണ് നിലവിലെ സ്ഥിതിവിശേഷം. വരും ആഴ്ചകളിലെങ്കിലും നിരക്ക് കുറയുമോയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ നിരക്ക് കുറയാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍

Kerala Gold Rate: ഇതുവരെ കണ്ടതെല്ലാം ട്രെയിലര്‍; ഇനിയാണ് ഞെട്ടാന്‍ പോകുന്നത്? സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കിയേക്കും
സ്വര്‍ണവില Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Sep 2025 | 10:04 AM

ഭരണപ്രേമികളെ സംബന്ധിച്ച് പോയവാരം ഏറെ ഞെട്ടലുകളാണ് സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി പവന് 80,000 രൂപയും, ഗ്രാമിന് 10,000 രൂപയും കടന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. സെപ്തംബര്‍ ഒമ്പതിനാണ് സ്വര്‍ണവില 80,000 കടന്ന് കുതിച്ചത്. ഇന്നലെ മാത്രമാണ് നേരിയ ഇടിവുണ്ടായത്. മുന്‍നിരക്കില്‍ നിന്ന് 80 രൂപ ഇടിഞ്ഞ് ഇന്നലെ പവന് 81,250 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയുമായി. നേരിയ ഇടിവുണ്ടായെങ്കിലും ഒട്ടും ആശ്വാസകര്യമല്ല നിലവിലെ നിരക്കും. സാധാരണക്കാരന് സ്വര്‍ണം കിട്ടാക്കനിയായി മാറുന്നതാണ് നിലവിലെ സ്ഥിതിവിശേഷം. വരും ആഴ്ചകളിലെങ്കിലും നിരക്ക് കുറയുമോയെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ നിരക്ക് കുറയാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുറഞ്ഞതാണ് ഇന്നലെ കേരളത്തില്‍ നേരിയ തോതിലെങ്കിലും നിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. എന്നാല്‍ യുഎസ് ഫെഡ് റിസര്‍വ് ഈ മാസം അടിസ്ഥാന പലിശനിരച്ച് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഡോളറിന്റെ മൂല്യം കുറയാന്‍ ഇത് ഇടയാക്കും.

അമേരിക്കന്‍ ബാങ്കുകളിലെ നിക്ഷേപ പലിശനിരക്കും കുറഞ്ഞേക്കാം. ട്രഷറി, ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ആളുകള്‍ പിന്‍വലിയുന്നതോടെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ പെരുമ ശക്തമാകും. നിക്ഷേപം ഇടിയുന്നത് ഡോളറിനും ബോണ്ടിനും പ്രതികൂലമാകും. യുഎസ് ട്രഷറിയില്‍ നിന്നുള്ള നിക്ഷേപം കുറയാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

Also Read: Gold Rate: ഒരു ഗ്രാം മാല അര ഗ്രാം മോതിരം; ജെന്‍ സികളുടെ പ്രിയപ്പെട്ട സ്വര്‍ണം

സ്വര്‍ണവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതകള്‍ ശക്തമാക്കുന്നതാണ് ഈ നിരീക്ഷണം. ഇതോടൊപ്പം, ഗോള്‍ഡ് ഇടിഎഫ് പോലുള്ളവ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ശക്തമാക്കുന്നതും വെല്ലുവിളിയാണ്. ഇത് കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നടപടികള്‍, റഷ്യ-യുക്രൈന്‍, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ എന്നിവയും സ്വര്‍ണവില വര്‍ധനവിന് ഇന്ധനം പകരുന്ന ഘടകങ്ങളാണ്. ഒടുവില്‍ ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണം സംഘര്‍ഷങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ട്രംപിന്റെ നടപടികള്‍ സ്വര്‍ണവില വര്‍ധനവിന് കാരണമാകുമെന്ന് ജെപി മോര്‍ഗന്‍ ചേയ്‌സ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് ഏഴായിരത്തിലേറ രൂപയാണ് വര്‍ധിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന കാഴ്ചകള്‍ വരും ദിവസങ്ങളില്‍ കാണേണ്ടി വന്നേക്കാം.