LPG Price Hike: പുതുവര്‍ഷത്തില്‍ വിലകൂട്ടി എല്‍പിജി; 111 രൂപയുടെ വര്‍ധനവ്
LPG Price Increase January 2026: പെട്രോളിയം കമ്പനികള്‍ എല്ലാ മസവും ഒന്നാം തീയതി എല്‍പിജി, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വലിയ വര്‍ധനവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ഉപഭോക്താക്കള്‍ക്ക് തിരിച്ചടി സമ്മാനിച്ച് പുതുവര്‍ഷാരംഭത്തില്‍ തന്നെ എല്‍പിജി വില വര്‍ധിച്ചു. ജനുവരി ഒന്നിന് രാജ്യമെമ്പാടും പുതുവത്സരാഘോഷങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ അടുക്കള ബജറ്റ് ഇപ്പുറം താളം തെറ്റുകയാണ്. പെട്രോളിയം കമ്പനികള്‍ എല്ലാ മസവും ഒന്നാം തീയതി എല്‍പിജി, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വലിയ വര്‍ധനവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വിലയാണ് പരിഷ്‌കരിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ അഥവ 14 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്കുകള്‍ ചുവടെയ
- ഡല്‍ഹി- 1,691.5 രൂപ
- കൊല്‍ക്കത്ത- 1,795 രൂപ
- മുംബൈ- 1,642.50 രൂപ
- ചെന്നൈ- 1,849.50 രൂപ
- ലഖ്‌നൗ- 1,814 രൂപ
- പട്‌ന- 1,940 രൂപ
- ഭോപ്പാല്‍- 1,696 രൂപ
- പൂനെ- 1,703 രൂപ
Also Read: Ration Update: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?
അതേസമയം, ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം സിലിണ്ടറുകളുടെ വില ചെറുതായി കുറച്ചിരുന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 രൂപയാണ് കുറച്ചതെങ്കില്‍ മുംബൈയില്‍ 11 രൂപയുടെ ഇടിവുണ്ടായി. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ എല്‍പിജി വില കുതിച്ചുയര്‍ന്നു.
വാണിജ്യ സിലിണ്ടറിന്റെ വിലയിലുള്ള വര്‍ധനവ് ഭക്ഷണ സാധനങ്ങളുടെ വിലയും വര്‍ധിപ്പിക്കാനിടയുണ്ട്. വില ക്രമാതീതമായി ഉയരുന്നത് വിവിധ നഗരങ്ങളില്‍ ഭക്ഷണങ്ങലുടെ വില വര്‍ധിപ്പിക്കും.