AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലി മാരുതി തൂക്കി; 2 ലക്ഷം വരെ വിലക്കിഴിവ്, നിങ്ങളുടെ സ്വപ്‌ന കാര്‍ ഇക്കൂട്ടത്തിലുണ്ടോ?

Maruti Suzuki Diwali Offers 2025: 1.80 ലക്ഷം രൂപ വരെ വിലക്കിഴിവും എക്‌സ്‌ചേഞ്ച് ഓഫറുകളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍, എംപിവികള്‍ തുടങ്ങി വിവിധ മോഡലുകള്‍ക്ക് ഓഫര്‍ ബാധകമാണ്.

Diwali 2025: ദീപാവലി മാരുതി തൂക്കി; 2 ലക്ഷം വരെ വിലക്കിഴിവ്, നിങ്ങളുടെ സ്വപ്‌ന കാര്‍ ഇക്കൂട്ടത്തിലുണ്ടോ?
മാരുതി Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 14 Oct 2025 | 12:03 PM

ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ദീപാവലി 2025ന്റെ ഭാഗമായി വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. 1.80 ലക്ഷം രൂപ വരെ വിലക്കിഴിവും എക്‌സ്‌ചേഞ്ച് ഓഫറുകളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍, എംപിവികള്‍ തുടങ്ങി വിവിധ മോഡലുകള്‍ക്ക് ഓഫര്‍ ബാധകമാണ്.

മാരുതി ആള്‍ട്ടോ, എസ് പ്രസ്സോ, വാഗണ്‍ ആര്‍, സെലേറിയോ

മാരുതി ആള്‍ട്ടോ കെ10, എസ് പ്രസ്സോ എന്നിവയ്ക്ക് 55,500 രൂപ വരെ കിഴിവ് ലഭിക്കും, ക്യാഷ്ബാക്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് റൂറല്‍ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് 2,500 രൂപ മുതല്‍ ആരംഭിക്കുന്ന അധികയിളവുകളും ലഭിക്കും.

വാഗണ്‍ ആര്‍, സേലേറിയോ ഹാച്ച്ബാക്കുകള്‍ക്ക് പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്ക് 55,500 വരെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്‌പോട്ട് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, സ്‌ക്രാപ്പേജ് ഇന്‍സെന്റീവുകള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് റൂറല്‍ വാങ്ങലുകള്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിങ്ങനെയും ലഭിക്കും.

മാരുതി സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ്സ, എര്‍ട്ടിഗ

ഫോര്‍ത്ത് ജനറേഷന്‍ സ്വിഫ്റ്റ് സിഎന്‍ജി വേരിയന്റുകള്‍ക്ക് ഉള്‍പ്പെടെ എംടിഎല്‍, എംടിവി, ഇസഡ്, എജിഎസ് വി 43,750 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ബ്രെസ്സയില്‍ താഴെയുള്ള നാല് മീറ്റര്‍ എസ്‌യുവി എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ്, റീട്ടെയില്‍, സ്ഥാപന ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആകെ 35,000 വരെ ലാഭിക്കാവുന്നതാണ്. എര്‍ട്ടിഗ പെട്രോള്‍, സിഎന്‍ജി എന്നിവയ്ക്ക് 25,000 രൂപ വരെയും ഓഫര്‍ ലഭിക്കും.

മാരുതി ഈക്കോ, ടൂര്‍ സീരീസ്

ഈക്കോ വാന്‍ ആംബുലന്‍സ് വേരിയന്റിന് 2,500 മുതലും, പെട്രോള്‍-സിഎന്‍ജി വേരിയന്റുകള്‍ക്ക് 30,500 വരെയും കിഴിവ് ലഭിക്കും. ഈക്കോ കാര്‍ഗോ വേരിയന്റിന് 40,500 രൂപ വരെയും ആനുകൂല്യങ്ങള്‍ നേടാനാകുന്നതാണ്. മാരുതി ടൂര്‍ സീരിസില്‍, ടൂര്‍ എസ് പെട്രോളിന് 15,000 എക്‌സ്‌ചേഞ്ച് ബോണസ്, എച്ച്1 പെട്രോള്‍, സിഎന്‍ജി ട്രിമ്മുകള്‍ക്ക് 65,500 വരെ, എച്ച്3 സിഎന്‍ജി 50,000, ടൂര്‍ വി, എം ട്രിമ്മുകള്‍ക്ക് 35,000 വരെയും ലാഭിക്കാം. ടൂര്‍ എം പെട്രോള്‍, സിഎന്‍ജി മോഡലുകള്‍ക്ക് 25,000 സ്‌ക്രാപ്പേജ് ബോണസും ലഭിക്കുന്നതാണ്.

Also Read: Diwali 2025: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ ദീപാവലി ഷോപ്പിംഗ്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

ഓഫറുകള്‍ വിശദമായി

മോഡൽ ആനുകൂല്യം
ആൾട്ടോ കെ10 52,500 രൂപ
എസ്-പ്രസ്സോ 47,500 രൂപ
വാഗൺ ആർ 57,500 രൂപ
സെലെരിയോ 52,500 രൂപ
സ്വിഫ്റ്റ് 48,750 രൂപ
ഡിസയർ 2,500 രൂപ
ബ്രെസ്സ 35,000 രൂപ
എർട്ടിഗ 25,000 രൂപ
ഈകോ 42,500 രൂപ
ടൂർ എസ് 15,000 രൂപ
ടൂർ H1 65,500 രൂപ
ടൂർ H3 50,000 രൂപ
ടൂർ വി & എം 35,000 രൂപ
ഗ്രാൻഡ് വിറ്റാര 1,80,000 രൂപ
ബലേനോ ഡെൽറ്റ എഎംടി 1,05,000 രൂപ
ബലേനോ മറ്റ് എഎംടി 1,02,000 രൂപ
ബലേനോ മാനുവൽ & സിഎൻജി 1,00,000 രൂപ
ഇൻവിക്റ്റോ ആൽഫ+ 1,15,000 രൂപ
ഫ്രോങ്ക്സ് ടർബോ 88,000 രൂപ
ഫ്രോങ്ക്സ് 1.2 ലിറ്റർ പെട്രോൾ 22,000–39,000 രൂപ
ഇഗ്നിസ് എഎംടി 75,000 രൂപ
ഇഗ്നിസ് മാനുവൽ 70,000 രൂപ
ജിംനി ആൽഫ 70,000 രൂപ
സിയാസ് 45,000 രൂപ
XL6 പെട്രോൾ 25,000 രൂപ
എക്സ് എൽ 6 സിഎൻജി 35,000 രൂപ