Diwali Picks 2025: ബ്ലാക്ക്ബക്ക്, ബിഎസ്ഇ…; 6 സ്റ്റോക്കുകള്‍ 29% അപ്‌സൈഡ് തരുമെന്ന് ആനന്ദ് രതി
Anand Rathi Diwali Stock Recommendations: റീട്ടെയില്‍, പാനീയങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, സോളാര്‍ പമ്പുകള്‍, ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെയുണ്ട് പട്ടികയില്‍.
ഉയര്‍ന്ന നേട്ടം ലഭിക്കുന്ന മികച്ച ഓഹരികളില്‍ തന്നെ വേണം എപ്പോഴും നിക്ഷേപം നടത്താന്‍. ദീപാവലിയില്‍ പ്രധാനമായും സ്റ്റോക്കില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്തെ വിവിധ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഓഹരികള്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ 29 ശതമാനം വരെ അപ്‌സൈഡ് സാധ്യത പ്രവചിക്കുന്ന 6 ഓഹരികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ആനന്ദ് രതി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ്.
ശക്തമായ അടിത്തറ, അടുത്ത 12 മാസത്തെ വളര്‍ച്ചാ സാധ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ഓഹരികളെ ആനന്ദ് രതി തിരഞ്ഞെടുത്തത്. റീട്ടെയില്‍, പാനീയങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, സോളാര്‍ പമ്പുകള്‍, ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെയുണ്ട് പട്ടികയില്‍.
അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ് (ഡിമാര്‍ട്ട്)
നിലവിലെ വില- 4,328 രൂപ
ലക്ഷ്യവില- 5,000 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 16 ശതമാനം




തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
നിലവിലെ വില- 454 രൂപ
ലക്ഷ്യവില- 580 രൂപ
അപ്‌സൈഡ്- 28 ശതമാനം
ബിഎസ്ഇ ലിമിറ്റഡ്
നിലവിലെ വില- 2,380 രൂപ
ലക്ഷ്യവില- 2,800 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം-
ഫീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
നിലവിലെ വില- 1,941 രൂപ
ലക്ഷ്യവില- 2,450 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 26 ശതമാനം
Also Read: സ്വിഗ്ഗി മുതല്‍ ടിവിഎസ് വരെ; പ്രഭുദാസ് ലില്ലാദര്‍ പറയുന്നു ഈ 8 ഓഹരികള്‍ വാങ്ങിക്കാന്‍
ശക്തി പമ്പ്‌സ് ഇന്ത്യ ലിമിറ്റഡ്
നിലവിലെ വില- 815 രൂപ
ലക്ഷ്യവില- 1,050 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 29 ശതമാനം
ബ്ലാക്ക്ബക്ക് ലിമിറ്റഡ്
നിലവിലെ വില- 684 രൂപ
ലക്ഷ്യവില- 860 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം- 26 ശതമാനം