AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani: 17.4 മില്യണ്‍ ഡോളര്‍ നല്‍കി ന്യൂയോര്‍ക്കിലൊരു വീട്; ഇത് അംബാനിയുടെ കാലമല്ലേ!

Mukesh Ambani Tribeca Property: 2023 ഓഗസ്റ്റില്‍ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള മാന്‍ഹട്ടന്‍ വെസ്റ്റ് വില്ലേജിലെ 9 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന തന്റെ വീട് അംബാനി വിറ്റിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അംബാനി അമേരിക്കയില്‍ മറ്റൊരു വസതി സ്വന്തമാക്കുന്നത്.

Mukesh Ambani: 17.4 മില്യണ്‍ ഡോളര്‍ നല്‍കി ന്യൂയോര്‍ക്കിലൊരു വീട്; ഇത് അംബാനിയുടെ കാലമല്ലേ!
മുകേഷ് അംബാനി Image Credit source: PTI
shiji-mk
Shiji M K | Published: 15 Sep 2025 18:15 PM

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ട്രിബേക്കയില്‍ വീട് വാങ്ങിച്ചതായി റിപ്പോര്‍ട്ട്. ട്രിബേക്കയിലെ 11 ഹ്യൂബര്‍ട്ട് സ്ട്രീറ്റില്‍ അദ്ദേഹം പുതിയ കെട്ടിടം വാങ്ങിച്ചതായാണ് റിയല്‍ഡീലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 17.4 മില്യണ്‍ ഡോളറാണ് അദ്ദേഹം അതിനായി മുടക്കിയതെന്നാണ് വിവരം.

2023 ഓഗസ്റ്റില്‍ ഹഡ്‌സണ്‍ നദിയോട് ചേര്‍ന്നുള്ള മാന്‍ഹട്ടന്‍ വെസ്റ്റ് വില്ലേജിലെ 9 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന തന്റെ വീട് അംബാനി വിറ്റിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അംബാനി അമേരിക്കയില്‍ മറ്റൊരു വസതി സ്വന്തമാക്കുന്നത്. റോബര്‍ട്ട് പെര എന്ന കോടീശ്വരനില്‍ നിന്നാണ് അംബാനി വീട് വാങ്ങിച്ചത്. 2018ല്‍ ഏകദേശം 20 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയാണ് പെര ഈ വീട് സ്വന്തമാക്കിയത്.

പിന്നീട് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ട് എറിക് കോബിന്റെ സഹായത്തോടെ 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര വസതിയാക്കി മാറ്റാന്‍ പെര ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീട് വില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

Also Read: Hindustan Unilever: ഹോർലിക്സ് മുതൽ ബ്രൂ കോഫി വരെ; നിത്യോപയോ​ഗ സാധനങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ

ന്യൂയോര്‍ക്കിന്റെ ഹൃദയഭാഗത്താണ് അംബാനിയുടെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 25 മില്യണ്‍ ഡോളറിനാണ് പെര വീട് വില്‍ക്കാന്‍ വെച്ചത്. ലിസ്റ്റിങില്‍ പ്രോപ്പര്‍ട്ടിയെ ഒഴിഞ്ഞുകിടക്കുന്ന വികസന മേഖലയെന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമെന്നും പറഞ്ഞിരുന്നു.