Income Tax Rules: ഇനി നികുതി ശമ്പളത്തിനല്ല, സിടിസിക്ക്, പുതിയ നിയമം ഇങ്ങനെ

New Income Tax Rule: ജീവനക്കാരൻ കൈയിൽ കിട്ടുന്ന ശമ്പളത്തിന് അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മുതൽ കമ്പനി ഒരു ജീവനക്കാരന് ചെലവാക്കുന്ന തുക അഥവാ സിടിസി അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുന്നത്. ഇത്തരത്തിൽ സിടിസി അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുമ്പോൾ മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നികുതി വിധേയമാകും എന്ന് അർത്ഥം.

Income Tax Rules: ഇനി നികുതി ശമ്പളത്തിനല്ല, സിടിസിക്ക്, പുതിയ നിയമം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

20 Mar 2026 | 09:56 PM

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പുതിയ നികുതി നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. പുതിയ നിയമങ്ങൾ വരുന്നതോടെ ശമ്പളക്കാരായ ജീവനക്കാരുടെ നികുതി കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ഇതുവരെ ജീവനക്കാരൻ കൈയിൽ കിട്ടുന്ന ശമ്പളത്തിന് അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മുതൽ കമ്പനി ഒരു ജീവനക്കാരന് ചെലവാക്കുന്ന തുക അഥവാ സിടിസി അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കുന്നത്.

ഇത്തരത്തിൽ സിടിസി അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുമ്പോൾ മുമ്പ് “സൗജന്യമായി” ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നികുതി വിധേയമാകും എന്ന് അർത്ഥം. ഉദാഹരണത്തിന് കമ്പനി നിങ്ങളുടെ പിഎഫ് (പ്രൊവിഡന്റ് ഫണ്ട്), എൻ‌പി‌എസ് (നാഷണൽ പെൻഷൻ സിസ്റ്റം) അല്ലെങ്കിൽ മറ്റ് വിരമിക്കൽ ഫണ്ടുകളിലേക്ക് പ്രതിവർഷം 7.5 ലക്ഷത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നുവെങ്കിൽ, അധിക തുക നികുതിക്ക് വിധേയമായിരിക്കും. കൂടാതെ, ഈ അധിക തുകയ്ക്ക് ലഭിക്കുന്ന പലിശയും നികുതി വിധേയമായിരിക്കും.

കമ്പനി നിങ്ങൾക്ക് താമസ സൗകര്യം നൽകുന്നുവെങ്കിൽ, അതിന്റെ നികുതി നൽകേണ്ട മൂല്യവും പ്രത്യേക ഫോർമുല ഉപയോഗിച്ച് നിർണ്ണയിക്കപ്പെടുന്നതാണ്. കാർ, ലാപ്ടോപ്പ്, മറ്റ് വിനോദ സൗകര്യങ്ങൾ എന്നിവയുടെ മൂല്യം, വർഷാവസാനം ലഭിക്കുന്ന ബോണസും പ്രകടനത്തിനനുസരിച്ചുള്ള ഇൻസെന്റീവ്സും ഇതിൽ ബാധകമാണ്.

ALSO READ: റെയിൽവേ ജീവനക്കാർക്ക് വൻ ശമ്പളവർദ്ധനവ്, അലവൻസുകളിലും മാറ്റം?

കൂടാതെ, ഓഫീസ് നൽകുന്ന ഭക്ഷണങ്ങൾക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. 200 രൂപ വരെയുള്ള ഭക്ഷണത്തിന് നികുതിയില്ല. ഈ പരിധി കവിയുന്ന തുകകൾക്ക് നികുതി ബാധകമായേക്കാമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുകയാണെങ്കിൽ, അതും നികുതി വിധേയമാകുന്നതാണ്. എന്നിരുന്നാലും, 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നികുതി ഈടാക്കില്ല. കൂടാതെ മെഡിക്കൽ അടിയന്തര സാഹചര്യങ്ങളിലും ഇളവുകൾ ബാധകമാണ്.

ഒരു വിദേശ കമ്പനിക്ക് 2 കോടി രൂപയിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിലും ഇന്ത്യയിൽ നികുതി അടയ്ക്കേണ്ടതുണ്ട്. അതായത്, പുതിയ നികുതി നിയമം വരുന്നതോടെ നിങ്ങളുടെ കമ്പനി നിങ്ങൾക്ക് നൽകുന്ന ഓരോ രൂപയ്ക്കും നികുതി നൽകേണ്ടി വരുമെന്നാണ് വിവരം.

Follow Us
രാത്രിയിൽ വനപാതയിലൂടെ പോയപ്പോൾ കൊമ്പനെ കണ്ടു
ഈദ് മുബാറക്, തൃക്കരിപ്പൂരിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് സന്ദീപ് വാര്യർ
ആനപ്പുറത്ത് നിന്നും ഇറങ്ങുന്നത് ഇങ്ങനെയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു