Income Tax Law: ഭക്ഷണത്തിന് 1.05 ലക്ഷം രൂപയുടെ നികുതിയിളവ്! ഏപ്രിൽ 1 മുതൽ വൻ മാറ്റങ്ങളാണേ….
Meal Cards Tax Exemption: ആദായ നികുതി നിയമത്തിലെ 819 സെക്ഷനുകൾ ചുരുക്കി 536 എണ്ണമാക്കി മാറ്റുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ നിയമത്തിനനുസരിച്ച് വൻ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവനക്കാരുടെ ഭക്ഷണ അലവൻസിലെ മാറ്റം. 1.05 ലക്ഷം രൂപയുടെ നികുതി ആനുകൂല്യമാണ് ലഭിക്കാൻ പോകുന്നത്.

പ്രതീകാത്മക ചിത്രം
ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരികയാണ്. ആറ് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന 1961ലെ ആദായ നികുതി നിയമമാണ് മാറ്റുന്നത്. ആദായ നികുതി നിയമത്തിലെ 819 സെക്ഷനുകൾ ചുരുക്കി 536 എണ്ണമാക്കി മാറ്റുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുതിയ നിയമത്തിനനുസരിച്ച് വൻ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജീവനക്കാരുടെ ഭക്ഷണ അലവൻസിലെ മാറ്റം.
ഇന്ന് പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഫുഡ് കാർജുകൾ നൽകാറുണ്ട്. പ്ലക്‌സി, സോഡെക്‌സോ, പസ്‌കെയര്‍ പോലുള്ള മീല്‍ വൗച്ചറുകള്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഒരു അധിക ഓഫറാണിത്. ഇത്തരം കാർഡുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് വലിയ ലാഭമാണ് ലഭിക്കുന്നത്. പുതിയ ആദായ നികുതി നിയമം ഭക്ഷണം കഴിക്കാന്‍ വര്‍ഷം 1.05 ലക്ഷം രൂപയുടെ നികുതി ആനുകൂല്യമാണ് ലഭിക്കാൻ പോകുന്നത്.
ALSO READ: ഈ 3 കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി പാളും; സമയം മാർച്ച് 31 വരെ!
പുതിയ നിയമ പ്രകാരം, തൊഴിലുടമ നൽകുന്ന ഭക്ഷണത്തിനുള്ള ഇളവ് പരിധി ഒരു ഭക്ഷണത്തിന് അമ്പത് രൂപ എന്നതിൽ നിന്ന് 200 രൂപയായി ഉയർത്തി. മുമ്പ് തൊഴിലുടമ നിങ്ങള്‍ക്ക് ഒരു ദിവസം 2 മീലുകള്‍ നല്‍കിയിരുന്നെങ്കില്‍ ലഭിക്കുക 100 രൂപ മാത്രമായിരുന്നു. എന്നാൽ പുതിയ ആദായ നികുതി നിയമം പ്രകാരം ഫുഡ് കൂപ്പണുകള്‍ക്കുള്ള പരിധി 200 രൂപയായി ഉയര്‍ത്തിയതോടെ ദിവസത്തില്‍ 2 മീലുകള്‍ക്കായി 400 രൂപ കിട്ടും.
അമ്പത് രൂപ പരിധി വച്ച് ഭക്ഷണകാർഡുകൾക്ക് നൽകിയിരുന്ന വാർഷിക നികുതി നേട്ടം 26,400 രൂപയായിരുന്നു. എന്നാൽ പുതിയ ആദായ നികുതി നിയമപ്രകാരം അത്, 1,05,600 രൂപ ആയി ഉയരും.