Kerala Gold Rate: കുതിച്ചുയർന്ന് സ്വർണം, പവന് എത്രയെന്ന് അറിയാമോ?
Kerala Gold and Silver Rate Today: ഡോളർ ദുർബലമായാതാണ് സ്വർണവില ഉയരാൻ കാരണമായതെന്ന് വിദഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയിലെ മാറ്റം കേരളത്തിലെ വിലയേയും സ്വാധീനിച്ചു. കൂടാതെ, പണപ്പെരുപ്പം, ആഗോള സാമ്പത്തിക അനിശ്ചിതത്വം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കിലെ മാറ്റങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 1,06,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില വീണ്ടും കൂടി. 1840 രൂപയാണ് വർദ്ധിച്ചത്, ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,08,600 രൂപയായി ഉയർന്നു. വിപണിവില 1,08,600 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. ഗ്രാമിന് 13,575 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവിൽ ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില തിരിച്ചുകയറിയതോടെ സാധാരണക്കാരുടെ ആശങ്കയും കൂടി. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 27,000ല്‍ ഏറെ കുറഞ്ഞതായാണ് കണക്ക്. മാർച്ച് 23ന് 99,480 രൂപയായിരുന്നു വില. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില ഒരുലക്ഷത്തിനും താഴെയെത്തിയത്. വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും സ്വർണവില കൂടുകയായിരുന്നു.
ALSO READ: കേരളത്തിൽ പെട്രോൾ വില കൂടിയോ? നിരക്ക് ഇങ്ങനെ
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും ബാധിക്കുന്നുണ്ട്. കൂടാതെ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളിലെ പലിശനിരക്കും, പണപ്പെരുപ്പവുമെല്ലാം സ്വർണവിലയ്ക്ക് കരുത്തേകി. ഡോളർ ദുർബലമായാതാണ് നിലവിലെ കുതിപ്പിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഇറാന്റെ ഊർജ പദ്ധതികൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ ആറ് വരെ നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതോടെ രാജ്യാന്തര എണ്ണ വില കുറയുകയും യുഎസ് ഡോളർ ഇൻഡക്സ് താഴുകയും ചെയ്തു. തുടർന്നാണ് സ്വർണവില തിരിച്ചുകയറിയത്. ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തിയതും ആഭ്യന്തര സ്വർണവില കൂടാൻ കാരണമായി.