October Ration Distribution: ഒക്ടോബർ മാസത്തെ റേഷൻ വിതരണം എന്നുമുതൽ?; ഓരോ കാർഡിനും അനുവദിച്ചിട്ടുള്ള വിഹിതം എന്തെല്ലാം, വിശദവിവരങ്ങൾ

October Month Ration Distribution: സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 31 (തിങ്കൾ) ന് അവസാനിച്ചിരിക്കുകയാണ്. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.

October Ration Distribution: ഒക്ടോബർ മാസത്തെ റേഷൻ വിതരണം എന്നുമുതൽ?; ഓരോ കാർഡിനും അനുവദിച്ചിട്ടുള്ള വിഹിതം എന്തെല്ലാം, വിശദവിവരങ്ങൾ

ഒക്ടോബർ മാസത്തെ റേഷൻ വിതരണം (Image Credits: Social Media)

Published: 

30 Sep 2024 | 05:36 PM

സംസ്ഥാനത്തെ ഒക്ടോബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി (വ്യാഴം) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം അന്നേ ദിവസം മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. എന്നാൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 31 (തിങ്കൾ) ന് അവസാനിച്ചിരിക്കുകയാണ്. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങളുടെ വിവരം

അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കുന്നതാണ്. എന്നാൽ ഏഴ് രൂപ നിരക്കിൽ രണ്ട് പായ്ക്കറ്റ് ആട്ടയും ലഭിക്കുന്നതാണ്.

മുൻഗണന വിഭാഗം ( പി എച്ച് എച്ച്- പിങ്ക്) കാർഡിലെ ഓരോ അം​ഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്പത് രൂപാ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കും.

പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കിൽ ലഭിക്കും.

പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌൺ) ബ്രൌൺ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്