AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: പഴയ സ്വര്‍ണം വില്‍ക്കാല്‍ ഇന്നാണ് ഏറ്റവും നല്ലത്; നാളേക്ക് മാറ്റിവെച്ചാല്‍ പണിയാകും

Old Gold Earnings Calculation: സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്കാണ് വിലയുടെ കാര്യത്തില്‍ മാറ്റമില്ലാത്തത്, എന്നാല്‍ വില്‍ക്കുന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ? പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.

Gold Rate: പഴയ സ്വര്‍ണം വില്‍ക്കാല്‍ ഇന്നാണ് ഏറ്റവും നല്ലത്; നാളേക്ക് മാറ്റിവെച്ചാല്‍ പണിയാകും
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Getty Images
shiji-mk
Shiji M K | Published: 09 Nov 2025 07:50 AM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നവംബര്‍ ഏഴിന് എത്തിച്ചേര്‍ന്ന പവന് 89,480 രൂപയെന്ന നിരക്കില്‍ ഇന്നും വില്‍പന നടക്കും. ഗ്രാമിന് 11,185 രൂപയും വിലയുണ്ട്. സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്കാണ് വിലയുടെ കാര്യത്തില്‍ മാറ്റമില്ലാത്തത്, എന്നാല്‍ വില്‍ക്കുന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ? പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.

പഴയ സ്വര്‍ണം വില്‍ക്കാം

ഇന്നത്തെ ദിവസം നിങ്ങള്‍ കൈവശമുള്ള പഴയ സ്വര്‍ണം വില്‍ക്കുകയാണെങ്കില്‍ എത്ര രൂപ നേടാനാകുമെന്ന് നോക്കാം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ വില എന്നിവ നോക്കിയാണ് കേരളത്തില്‍ ജ്വല്ലറി ഉടമകളുടെ സംഘടന സ്വര്‍ണവില നിശ്ചയിക്കുന്നത്.

ഒരു ദിവസത്തെ സ്വര്‍ണവിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യയാണ് പഴയ സ്വര്‍ണത്തിന് ലഭിക്കുക. ഇതിന് പുറമെ പുറമെ സ്വര്‍ണത്തിന്റെ മൂല്യവും കൃത്യമായി പരിശോധിച്ചതിന് ശേഷമാകും വില തരിക.

ഉദാഹരണത്തിന്, നിങ്ങള്‍ 3 പവന്‍ തൂക്കം വരുന്ന ആഭരണം വില്‍ക്കാന്‍ പോകുകയാണെന്ന് കരുതൂ

1 പവന്റെ വില 89,480 രൂപ
3 പവന് – 89,480 × 3 = 2,68,440

Also Read: Gold Rate Forecast: ഈ വില കണ്ട് പ്രതീക്ഷിക്കല്ലേ, സ്വർണം ഒരു ലക്ഷമെത്തും! വെല്ലുവിളി ‘ഷട്ട്ഡൗൺ’

എന്നാല്‍ ഇതില്‍ നിന്നും നാല് ശതമാനം കിഴിവ് സംഭവിച്ചാല്‍ ഏകദേശം 2,57,702.4 രൂപയാണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ലഭിക്കുക.

അതേസമയം, ഭാവിയില്‍ സ്വര്‍ണവില ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നെത്തുന്നത്. അതിനാല്‍, സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ വിലയിടിവിന് മുമ്പ് തന്നെ, അത് വിറ്റ് പണമാക്കാം.