SIP: 5,000 vs 15,000; കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ഏത് തുകയുടെ എസ്‌ഐപി തിരഞ്ഞെടുക്കാം?
Mutual Fund Wealth Growth: കോമ്പൗണ്ടിങ്ങിന്റെ ശക്തി ഉപയോഗിച്ച് മികച്ച ആസൂത്രണത്തിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍ കാലക്രമേണ ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്നു. എന്നാല്‍ കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമോ?
വലിയ റിസ്‌ക്കെടുക്കാതെ ഉയര്‍ന്ന സമ്പാദ്യം ഉണ്ടാക്കാന്‍ ഈ ലോകത്തിലെ ഏതൊരാള്‍ക്കും സാധിക്കും. അതിന് നിങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി). കോമ്പൗണ്ടിങ്ങിന്റെ ശക്തി ഉപയോഗിച്ച് മികച്ച ആസൂത്രണത്തിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍ കാലക്രമേണ ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്നു. എന്നാല്‍ കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യുമോ? അല്ലെങ്കില്‍ ചെറിയ തുക വര്‍ഷങ്ങളോളം നിക്ഷേപിക്കുന്നതാണോ നല്ലത്? നോക്കാം.
റുപ്പി കോസ്റ്റ് ആവറേജിങ്
എസ്‌ഐപികളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് റുപ്പീ കോസ്റ്റ് ആവറേജിങ്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുക്കാതെ കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വില കുറവായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കാനാകും. എന്നാല്‍ വില കൂടുതല്‍ ഉള്ളപ്പോള്‍ ലഭിക്കുന്ന യൂണിറ്റുകള്‍ കുറവായിരിക്കും.
കോമ്പൗണ്ടിങ്
കോമ്പൗണ്ടിങിന്റെ കരുത്തിലാണ് ഇവിടെ നിങ്ങളുടെ പണം വളരുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം ക്രമാതീതമായി വളരുന്നതാണ് എസ്‌ഐപിയുടെ രീതി. എത്രത്തോളം കാലം നിക്ഷേപിക്കുന്നുവോ അത്രത്തോളം സമ്പാദ്യം വളരും. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറിയ തുക, ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറിയ തുകയേക്കാള്‍ ഉയര്‍ന്ന നേട്ടം സമ്മാനിക്കും.




5,000 vs 15,000
30 വര്‍ഷത്തേക്ക് പ്രതിമാസം നിങ്ങള്‍ 5,000 രൂപ നിക്ഷേപിക്കുന്നു, 15 വര്‍ഷത്തേക്ക് പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുന്നു, ഈ രണ്ട് സാഹചര്യങ്ങളിലും നിങ്ങളുടെ പണം എങ്ങനെ വളരുന്നുവെന്ന് നോക്കാം.
അച്ചടക്കമുള്ള നിക്ഷേപമാണ് രണ്ടും, എന്നാല്‍ തുകയും കാലാവധിയും വ്യത്യാസപ്പെട്ടിരിക്കുന്നു. 15 വര്‍ഷത്തേക്ക് 15,000 വളരെ ഉയര്‍ന്ന സംഖ്യയായി കണക്കാക്കുന്നു. എന്നാല്‍ വെറും 27 ലക്ഷം രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നത്. 12 ശതമാനം വാര്‍ഷിക വരുമാനം ലഭിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന നേട്ടം 71.38 ലക്ഷം.
Also Read: Micro SIP: 10 രൂപയുണ്ടാകില്ലേ കയ്യില്‍? അതുമാത്രം മതി, മൈക്രോ എസ്‌ഐപി തരും കോടികള്‍
30 വര്‍ഷത്തേക്ക് പ്രതിമാസം 5,000 നിക്ഷേപിക്കുമ്പോള്‍, ആകെ നിക്ഷേപം 18 ലക്ഷം. ശരാശരി വാര്‍ഷിക വരുമാനം 12 ശതമാനം കണക്കാക്കിയാല്‍ ലഭിക്കുന്ന തുക 1.54 കോടി. അതായത്, ദീര്‍ഘകാല കോമ്പൗണ്ടിങ്ങിന്റെ കരുത്താണ് ഇവിടെ നേട്ടം സമ്മാനിക്കുന്നത്. വലിയ തുകകളേക്കാള്‍ ദീര്‍ഘകാലത്തേക്കുള്ള ചെറിയ തുകയുടെ നിക്ഷേപമാണ് ഉചിതം.