Banana Market: വാഴക്കുലയ്ക്ക് ഓണത്തിന് വില ഉയരും; സജീവമായി വിപണി
Banana Price Hike Onam 2025: കോന്നി, അരുവാപ്പുലം, പ്രമാടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് വകയാര്‍ വിപണിയെ ആശ്രയിക്കുന്നത്. 400ന് മുകളില്‍ കര്‍ഷകര്‍ ഇവിടെ വാഴക്കുലകള്‍ വില്‍പന നടത്തുന്നുണ്ടെന്നാണ് വിവരം.
ഓണം വന്നെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പൊതുവേ വിപണിയില്‍ വില വര്‍ധനവ് സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും ഓണക്കാലത്ത് അല്‍പമെങ്കിലും വിലയില്‍ ആശ്വാസമുണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികള്‍. ഓണത്തെ വരവേല്‍ക്കാന്‍ അങ്ങ് കോന്നിയില്‍ വാഴക്കുലകള്‍ ഒരുങ്ങിക്കഴിഞ്ഞു. കോന്നിയിലെ പ്രധാന വാഴക്കുല വ്യാപാര കേന്ദ്രമായ വകയാറില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവില്‍ കിലോയ്ക്ക് 69 രൂപ നിരക്കിലാണ് വാഴക്കുലയുടെ വില്‍പന. എന്നാല്‍ ഓണമാകുമ്പോഴേക്ക് വില 80ന് മുകളില്‍ എത്തിക്കുമെന്ന സൂചന വ്യാപാരികളും കര്‍ഷകരും നല്‍കുന്നു. എങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭം ലഭിക്കൂവെന്നാണ് പറയുന്നത്.
കോന്നി, അരുവാപ്പുലം, പ്രമാടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് വകയാര്‍ വിപണിയെ ആശ്രയിക്കുന്നത്. 400ന് മുകളില്‍ കര്‍ഷകര്‍ ഇവിടെ വാഴക്കുലകള്‍ വില്‍പന നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് പുറമെ തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കായി തേക്കുതോട്ടിലും വിപണിയുണ്ട്.




നേന്ത്രക്കുലകള്‍ക്കൊപ്പം തന്നെ പൂവന്‍, പാളയം കോടന്‍, ചെങ്കദളി, തൊലിപൂവന്‍, ഞാലിപൂവന്‍ തുടങ്ങിയ വാഴക്കുകള്‍ക്കും ഡിമാന്റ് വര്‍ധിക്കുന്നു. ഓണക്കാലത്ത് വിപണിയിലെ തിരക്ക് വര്‍ധിച്ച് കൂടുതല്‍ ലാഭം നേടാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വാഴക്കുലയ്ക്ക് പുറമെ ചേനയ്ക്കും കാച്ചിലിനുമെല്ലാം വില വര്‍ധിക്കുന്നുണ്ട്.
Also Read: Kerala Fish Price Drop: മീൻ വിലയിൽ ആശ്വാസം; മത്തിക്കും അയിലയ്ക്കും വില പകുതി
എന്നാല്‍ കനത്ത മഴയും ശക്തമായ കാറ്റും വാഴകൃഷിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്ന് വലിയതോതില്‍ തന്നെ കുലകള്‍ ഇങ്ങോട്ട് എത്തുന്നു. ഇതും കേരളത്തിലെ കര്‍ഷകര്‍ക്ക് ഭീഷണി സൃഷ്ടിക്കും. മൂന്ന് കിലോയ്ക്ക് നൂറ് രൂപ നിരക്കിലാണ് ഈ വാഴക്കുലകള്‍ വിറ്റഴിയുന്നത്.