Onam Kit Distribution: ഓണക്കിറ്റ് വാങ്ങാത്തവരാണോ? വേഗം വിട്ടോളൂ…! എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും
Onam Kit 2025 Distribution Continues Today: ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും അനുവദിച്ച അധിക അരിയുടെ വിതരണവും പൂര്‍ത്തിയാക്കുന്നതിനാണ് ഈ നടപടി. നാളെ റേഷൻ കടകൾ അവധിയായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതവും അനുവദിച്ച അധിക അരിയുടെ വിതരണവും പൂര്‍ത്തിയാക്കുന്നതിനാണ് ഈ നടപടി. നാളെ റേഷൻ കടകൾ അവധിയായിരിക്കും. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം വാങ്ങിക്കാത്തവർ ഈ മാസം 31-നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
എ എ വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം അടുത്ത മാസവും തുടരും. ഉത്രാട ദിവസമായ വ്യാഴാഴ്ചയും റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തനമുണ്ടാകും. മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് സെപ്റ്റംബര്‍ നാല് വരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള ഓണക്കിറ്റുകള്‍ ജീവനക്കാര്‍ വഴി എത്തിച്ചുനല്‍കുമെന്നും അറിയിച്ചു.
Also Read:വെളിച്ചെണ്ണയ്ക്ക് പിന്നാലെ പാലും; ഓണത്തിന് ശേഷം വില കൂട്ടാനൊരുങ്ങി മിൽമ
അതേസമയം, ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ആരംഭിച്ച സപ്ലൈകോ ജില്ലാ ഫെയറുകള്‍ക്ക് വൻ സ്വാകാര്യതയാണ് ലഭിച്ചത്. ആഗസ്റ്റ് 25 മുതൽ 29 വരെ പ്രവർത്തിച്ച സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവെന്ന് കണക്കുകൾ. ഇതിൽ ജില്ല ഫെയറുകളിൽ നിന്ന് മാത്രം രണ്ട് കോടിയിൽ അധികം വിറ്റ് വരവാണ് ഉണ്ടായിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പത്ത് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകള്‍ സന്ദര്‍ശിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ മാസം 29 വരെ മാത്രം 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പന വഴിയാണ്. ആഗസ്റ്റ് മാസത്തിൽ 42 ലക്ഷം ഉപഭോക്താക്കൾ ആണ് സപ്ലൈകോയിൽ എത്തിയത്.