Orchid Farming: സ്ഥലം പ്രശ്നമല്ല; ഹോബിയായി തുടങ്ങാം, ലക്ഷങ്ങൾ കൊയ്യാം

Orchid Farming Business: ചെടികൾക്ക് ചുറ്റും വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക. രാസവളങ്ങൾ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ചു കൊടുക്കുന്ന രീതിയാണ് അനുയോജ്യം. എൻ.പി.കെ മിശ്രിതങ്ങൾ കൃത്യമായ അളവിൽ നൽകാവുന്നതാണ്.

Orchid Farming: സ്ഥലം പ്രശ്നമല്ല; ഹോബിയായി തുടങ്ങാം, ലക്ഷങ്ങൾ കൊയ്യാം

ഓർക്കിഡ് കൃഷി

Updated On: 

22 Jan 2026 | 10:33 PM

വെറുമൊരു ഹോബിയായി തുടങ്ങി, പക്ഷേ പ്രതീക്ഷിച്ചതിനേക്കാളും ലാഭമായി, കൃഷി അധിക വരുമാനമാക്കിയ മിക്കപേരും പറയുന്ന വാചകമാണിത്. നല്ല രീതിയില്‍ പരിചരിച്ചാൽ മികച്ച വരുമാനം തരുന്ന ഒന്നാണ് പൂക്കൾ കൃഷി. പുഷ്പാലങ്കാര രംഗത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പൂക്കളിലൊന്നാണ് ഓർക്കിഡ്. മനോഹരമായ നിറങ്ങളും ആഴ്ചകളോളം വാടാതെ നിൽക്കാനുള്ള കഴിവും ഓർക്കിഡിനെ വിപണിയിലെ താരമാക്കുന്നു.

വലിയ സ്ഥലമില്ലാത്തവർക്കും വീട്ടമ്മമാർക്കും ഒരു ഹോബി എന്ന നിലയിലോ മികച്ച വരുമാനം നൽകുന്ന ബിസിനസ് എന്ന നിലയിലോ ഓർക്കിഡ് കൃഷി ആരംഭിക്കാവുന്നതാണ്. ഓർക്കിഡ് കൃഷിയിൽ നിന്ന് എങ്ങനെ വരുമാനം നേടാമെന്ന് നോക്കിയാലോ….

 

ഓർക്കിഡ് കൃഷി

 

ഓർക്കിഡ് കൃഷിക്ക് സ്ഥലപരിമിതി പ്രശ്നമല്ല. വീടിന്റെ ടെറസ്സിലോ വരാന്തയിലോ ബാൽക്കണിയിലോ തണൽവലകൾ ഉപയോഗിച്ച് ഓർക്കിഡ് വളർത്താവുന്നതാണ്. വിവാഹങ്ങൾ, ആഘോഷങ്ങൾ, ബൊക്കെകൾ എന്നിവയ്ക്ക് ഓർക്കിഡ് പൂക്കൾക്ക് വലിയ ആവശ്യക്കാരുണ്ട്. ചെടിയിൽ വിരിഞ്ഞ പൂക്കൾ മുറിച്ചെടുത്താലും രണ്ടാഴ്ചയിലധികം ഫ്രഷ് ആയി ഇരിക്കും.

ഓർക്കിഡുകളിൽ പ്രധാനമായും ഡെൻഡ്രോബിയം (Dendrobium) വിഭാഗമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം. ടിഷ്യുകൾച്ചർ തൈകളാണ് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്. മണ്ണിലല്ല ഓർക്കിഡ് വളർത്തുന്നത്. ഓട് കഷ്ണങ്ങൾ, കരിക്കട്ട, തൊണ്ട് എന്നിവയുടെ മിശ്രിതമാണ് ചെടി നടാൻ ഉത്തമം. അതുപോലെ, നേരിട്ടുള്ള വെയിൽ ഓർക്കിഡിന് നല്ലതല്ല. അതിനാൽ 50% തണൽ നൽകുന്ന പച്ച വലകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ALSO READ: പ്രതിമാസം ലക്ഷങ്ങൾ വരുമാനം, ഈ കൃഷിക്ക് മണ്ണ് വേണ്ട!

വേനൽക്കാലത്ത് ദിവസവും നനയ്ക്കാനും മറക്കരുത്. ഓർക്കിഡുകൾക്ക് രാസവളങ്ങൾ വെള്ളത്തിൽ കലർത്തി ഇലകളിൽ തളിച്ചു കൊടുക്കുന്ന രീതിയാണ് അനുയോജ്യം. എൻ.പി.കെ മിശ്രിതങ്ങൾ കൃത്യമായ അളവിൽ നൽകാവുന്നതാണ്. ചെടികൾക്ക് ചുറ്റും വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക. അമിതമായി വെള്ളം കെട്ടിനിൽക്കുന്നത് വേര് ചീയാൻ കാരണമാകും.

 

വരുമാന സാധ്യതകൾ

 

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് പൂക്കൾ വിൽക്കുന്നതിലൂടെ മാത്രമല്ല, പുതിയ ചെടികൾ (തൈകൾ) വിൽക്കുന്നതിലൂടെയും മികച്ച ആദായം നേടാം. ഒരു ചെടിയിൽ നിന്ന് വർഷത്തിൽ പലതവണ പൂക്കൾ ലഭിക്കും. പ്രാദേശികമായ പൂക്കടകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ ഇവ വിൽക്കാവുന്നതാണ്. തുടക്കക്കാർ അഞ്ചോ പത്തോ ചെടികൾ വെച്ച് ആരംഭിച്ച് പിന്നീട് കൃഷി വ്യാപിപ്പിക്കുന്നതാണ് നല്ലത്.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം