AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aquaponics: പ്രതിമാസം ലക്ഷങ്ങൾ വരുമാനം, ഈ കൃഷിക്ക് മണ്ണ് വേണ്ട!

Aquaponics Business: അധിക വരുമാനത്തിൽ കൃഷി മികച്ചൊരു ഓപ്ഷനാണ്. അതും മണ്ണും കീടനാശിനിയും രാസവളവുമില്ലാതെ ചെയ്യാൻ പറ്റുന്ന ഒന്ന്. എന്താണെന്ന് അറിഞ്ഞാലോ....

Aquaponics: പ്രതിമാസം ലക്ഷങ്ങൾ വരുമാനം, ഈ കൃഷിക്ക് മണ്ണ് വേണ്ട!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Jan 2026 | 08:52 PM

ഒരു മാസത്തെ അധ്വാനം, ശമ്പളം കിട്ടിയാലോ, പണം ഏത് വഴിയാണ് തീരുന്നതെന്ന് അറിയില്ല…. അത്തരത്തിൽ ഇന്നത്തെ ചെലവുകൾ വർദ്ധിക്കുകയാണ്. ഈ അവസരത്തിൽ അധിക വരുമാനം കണ്ടത്തേണ്ടത് അത്യാവശ്യമാണ്. ഇവിടെ കൃഷി മികച്ചൊരു ഓപ്ഷനാണ്. അതും മണ്ണും കീടനാശിനിയും രാസവളവുമില്ലാതെ ചെയ്യാൻ പറ്റുന്ന ഒന്ന്. എന്താണെന്ന് അറിഞ്ഞാലോ….

അക്വാപോണിക്സ്

 

കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആദായം ആഗ്രഹിക്കുന്നവർക്ക് ഇന്ന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കൃഷി രീതികളിലൊന്നാണ് അക്വാപോണിക്സ് (Aquaponics). മണ്ണും കീടനാശിനികളും ഇല്ലാതെ ശാസ്ത്രീയമായി മീനും പച്ചക്കറികളും ഒരേസമയം വളർത്തുന്ന ഈ രീതി കേരളത്തിൽ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

മണ്ണില്ലാതെ ജലത്തിൽ കൃഷി ചെയ്യുന്ന രീതിയും (Hydroponics) മത്സ്യവളർത്തലും (Aquaculture) കൂട്ടിയിണക്കിയതാണ് അക്വാപോണിക്സ്. ഇതിൽ ഒരു ടാങ്കിൽ മീനുകളെ വളർത്തുന്നു. ഈ ടാങ്കിലെ നൈട്രജൻ സമ്പുഷ്ടമായ വെള്ളം പൈപ്പുകളിലൂടെ ചെടികൾ വളരുന്ന തടങ്ങളിലേക്ക് എത്തിക്കുന്നു. മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഈ ജലം ചെടികൾക്ക് മികച്ച വളമായി മാറുന്നു. ചെടികൾ വെള്ളത്തിലെ മാലിന്യങ്ങൾ വലിച്ചെടുത്ത് വെള്ളം ശുദ്ധീകരിക്കുന്നു, ഈ ശുദ്ധജലം വീണ്ടും മീൻകുളത്തിലേക്ക് തിരിച്ചെത്തുന്നു.

 

ഗുണങ്ങളും മുതൽമുടക്കും

 

അര സെന്റ് സ്ഥലത്ത് പോലും ഈ കൃഷി വിജയകരമായി ചെയ്യാം. സാധാരണ കൃഷിയെ അപേക്ഷിച്ച് വളരെ കുറച്ച് വെള്ളം മാത്രമേ ഇതിന് ആവശ്യമുള്ളൂ. വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിനാൽ പാഴാകുന്നില്ല.

രാസവളങ്ങളോ കീടനാശിനികളോ ആവശ്യമില്ലാത്തതിനാൽ 100% ജൈവ ഉൽപ്പന്നങ്ങൾ ലഭിക്കുന്നു. ഒരേ സമയം മീനും പച്ചക്കറിയും വിൽക്കുന്നതിലൂടെ മികച്ച വരുമാനം ഉറപ്പാക്കാം.

ALSO READ: ചായ വിറ്റ് കോടീശ്വരനാകാം, ഉദാഹരണം മുമ്പിൽ തന്നെയുണ്ട്!

വാണിജ്യാടിസ്ഥാനത്തിൽ അക്വാപോണിക്സ് ചെയ്യുന്നതിലൂടെ പ്രതിമാസം മികച്ച വരുമാനം നേടാൻ സാധിക്കും. ഒരു വീട്ടുമുറ്റത്തെ അര സെന്റിൽ 10,000 ലിറ്റർ വെള്ളമുള്ള ടാങ്ക് നിർമ്മിച്ച് ഏകദേശം 500 കിലോ വരെ മത്സ്യം വളർത്താം.

ഗാർഹിക ആവശ്യത്തിനാണെങ്കിൽ 40,000 – 50,000 രൂപ മുതൽമുടക്കിലും വാണിജ്യാടിസ്ഥാനത്തിൽ 1.50 ലക്ഷം രൂപ മുതലും ഈ കൃഷി തുടങ്ങാവുന്നതാണ്.

അക്വാപോണിക്സ് തുടങ്ങുന്നതിന് ഫിഷറീസ് വകുപ്പ് അല്ലെങ്കിൽ എം.പി.ഇ.ഡി.എ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇതിനുള്ള സഹായങ്ങളും സബ്‌സിഡികളും ലഭ്യമാണ്.

 

ഏന്തെല്ലാം വളർത്താം?

 

മത്സ്യങ്ങൾ: തിലാപ്പിയ, കട്‌ല, രോഹു, കാർപ്പ്, വാള തുടങ്ങിയ ശുദ്ധജല മത്സ്യങ്ങൾ അക്വാപോണിക്സിന് അനുയോജ്യമാണ്.

പച്ചക്കറികൾ: ചീര, പയർ, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ്ലവർ, മുളക് എന്നിവ ഈ രീതിയിൽ നന്നായി വളരും. കൂടാതെ ഔഷധസസ്യങ്ങളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യാം.