Patanjali: പതഞ്ജലി നിക്ഷേപകര്‍ക്ക് കോളടിച്ചു; ഓരോ ഷെയറിനും വമ്പന്‍ ലാഭവിഹിതം
Patanjali Dividend Announcement: ലാഭവിഹിതം 2025 ഡിസംബര്‍ 7-നകം നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 59.36 കോടി രൂപ ലാഭവിഹിതമായി വിതരണം ചെയ്യും. കമ്പനിയുടെ മികച്ച ത്രൈമാസ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിത പ്രഖ്യാപനം വന്നത്.
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ പതഞ്ജലി ഫുഡ്‌സ് നിക്ഷേപകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പന്‍ സമ്മാനം. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതത്തിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. കമ്പനി ലാഭത്തില്‍ 67 ശതമാനം കുതിച്ചുചാട്ടമാണ് നിലവില്‍ രേഖപ്പെടുത്തിയത്. ലാഭവിഹിതത്തിന്റെ തുക മുതല്‍ പേയ്‌മെന്റ് തീയതി വരെയുള്ള വിവരങ്ങള്‍ കമ്പനി വ്യക്തമാക്കി.
പതഞ്ജലി ഫുഡ്‌സ് പുറത്തുവിട്ട വിവരമനുസരിച്ച്, കമ്പനി ഓരോ ഓഹരിക്കും 1.75 രൂപ ഇടക്കാല ലാഭവിഹിതം നല്‍കും. അതായത്, നിങ്ങളുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 1.75 കൊണ്ട് ഗുണിച്ചാല്‍ നിങ്ങളുടെ മൊത്തം ലാഭവിഹിത തുക വ്യക്തമാക്കുന്നതാണ്.
ലാഭവിഹിതത്തിനായി 2025 നവംബര്‍ 13 എന്ന റെക്കോര്‍ഡ് തീയതിയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കമ്പനി രേഖകളില്‍ ഏത് നിക്ഷേപകരാണ് ഓഹരിയുടമകള്‍ എന്ന് പരിശോധിക്കുന്ന കട്ട്-ഓഫ് തീയതിയാണ് റെക്കോര്‍ഡ് തീയതി. ലളിതമായി പറഞ്ഞാല്‍, നവംബര്‍ 13 ന് പതഞ്ജലി ഫുഡ്‌സിന്റെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ ഉള്ള നിക്ഷേപകര്‍ക്ക് മാത്രമേ ഈ ലാഭവിഹിതം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
ഇത് ശ്രദ്ധിക്കാം
എന്നാല്‍ നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ടി+1 സെറ്റില്‍മെന്റ് സൈക്കിള്‍ ഇപ്പോള്‍ ഇന്ത്യയിലും പ്രാബല്യത്തില്‍ ഉണ്ട്. അതായത്, ഒരു നിക്ഷേപകന്‍ നവംബര്‍ 13 ന് ലാഭവിഹിതം ലഭിക്കുമെന്ന് കരുതി ഓഹരികള്‍ വാങ്ങുന്നത് അത്ര ബുദ്ധിയല്ല. T+1 ക്രമീകരണത്തിന് കീഴില്‍, വാങ്ങി ഒരു ബിസിനസ്സ് ദിവസത്തിന് ശേഷം നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരി ക്രെഡിറ്റ് ചെയ്യപ്പെടുന്നു. അതിനാല്‍, ലാഭവിഹിത ആനുകൂല്യം ഉറപ്പാക്കുന്നതിന്, നിക്ഷേപകര്‍ നവംബര്‍ 13 ന് (റെക്കോര്‍ഡ് തീയതി) മുമ്പ് തന്നെ ഓഹരികള്‍ അവരുടെ അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
വന്‍ ലാഭത്തില്‍
ലാഭവിഹിതം 2025 ഡിസംബര്‍ 7-നകം നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം 59.36 കോടി രൂപ ലാഭവിഹിതമായി വിതരണം ചെയ്യും. കമ്പനിയുടെ മികച്ച ത്രൈമാസ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിത പ്രഖ്യാപനം വന്നത്.
Also Read: Patanjali : രാജ്യത്തെ കാർഷിക മേഖലയുടെ മുഖം മാറുന്നു; കർഷകർക്ക് സഹായഹസ്തവുമായി പതഞ്ജലി
2025 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ പതഞ്ജലി ഫുഡ്‌സ് ലാഭത്തില്‍ വന്‍ വര്‍ധനവ് സംഭവിച്ചു. കമ്പനിയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 67 ശതമാനം വര്‍ദ്ധിച്ച് 516.69 കോടി രൂപയായി. കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 308.58 കോടി രൂപയുടെ ലാഭം നേടി. ലാഭം മാത്രമല്ല, കമ്പനിയുടെ മൊത്തം വരുമാനത്തിലും നല്ല വര്‍ധനയുണ്ടായി. 2025 സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 20.9 ശതമാനം വര്‍ദ്ധിച്ച് 9,798.80 കോടി രൂപയായി.